മ​ഞ്ചേ​ശ്വ​ര​ത്ത് ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച
Friday, May 22, 2020 1:27 AM IST
മ​ഞ്ചേ​ശ്വ​രം: ബെ​ജ്ജ ര​ക്തേ​ശ്വ​രി ദേ​വ​സ്ഥാ​ന​ത്ത് ക​വ​ര്‍​ച്ച. ക്ഷേ​ത്ര​ത്തി​ലെ വെ​ള്ളി​വാ​ള്‍, വെ​ള്ളി​മു​ഖം എ​ന്നി​വ​യും പു​റ​ത്തെ ഭ​ണ്ഡാ​ര​പെ​ട്ടി​യി​ലെ പ​ണ​വും ക​വ​ര്‍​ന്നു. ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ അം​ബ​രീ​ഷി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ല്‍ ഗ്ലാ​സ് ത​ക​ര്‍​ത്തു. അ​ടു​ത്തു​ള്ള മ​റ്റൊ​രു വീ​ടി​ന്‍റെ പു​റ​ത്തു കെ​ട്ടി​യി​രു​ന്ന ഊ​ഞ്ഞാ​ലും മോ​ഷ്ടി​ച്ചു. മ​ഞ്ചേ​ശ്വ​രം മ​ദ്ദ​ക്ക​ള​യി​ല്‍ ഒ​രു പെ​ട്ടി​ക്ക​ട ക​ത്തി​ച്ച​നി​ല​യി​ലും ക​ണ്ടെ​ത്തി. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.