വ​യോ​ധി​ക​യ്ക്ക് വീ​ട് ന​വീ​ക​രി​ച്ചു ന​ൽ​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, May 22, 2020 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം സ​മ​ഭാ​വ​നാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ കു​മ്പ​ള​പ്പ​ള്ളി മൂ​ല കോ​ള​നി​യി​ലെ കു​ഞ്ഞാ​ണി അ​മ്മ​യ്ക്ക് വീ​ട് ന​വീ​ക​രി​ച്ചു ന​ല്‍​കി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ഇ​വ​രു​ടെ കാ​ളി​യാ​ന​ത്തെ സ്ഥ​ല​ത്ത് പു​തി​യ വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കാ​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​താ​യി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ള​നി​യി​ലെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ച്ച​ക്ക​റി കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

രാ​ഹു​ല്‍​ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത ന്യാ​യ് പ​ദ്ധ​തി​യു​ടെ പ്ര​തീ​കാ​ത്മ​ക​മാ​യി തൊ​ഴി​ലാ​ളി​യാ​യ മ​യ​ങ്ങാ​ന​ത്തെ സ​രോ​ജി​നി​ക്ക് 6,000 രൂ​പ കൈ​മാ​റി. സ​ന്തു ടോം ​ജോ​സ്, സി.​വി. ഗോ​പ​കു​മാ​ര്‍, മ​നോ​ജ് തോ​മ​സ് പെ​രി​യ​ങ്ങാ​നം, രാ​കേ​ഷ് കൂ​വാ​റ്റി, ജ​യ​ന്‍ ചാ​മ​ക്കു​ഴി, ക​രി​മ്പി​ല്‍ ഭാ​സ്‌​ക​ര​ന്‍, സു​രേ​ഷ് കോ​യി​ത്ത​ട്ട, പ്ര​കാ​ശ​ന്‍, ഹ​രി​ശ​ങ്ക​ര്‍, ശ്രീ​ജി​ത്ത് നെ​ല്ലി​യ​ടു​ക്കം, പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.