അ​ണു​ന​ശീ​ക​ര​ണ​യ​ന്ത്രം സ്ഥാ​പി​ച്ചു
Friday, May 22, 2020 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ല്‍ സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ണു​ന​ശീ​ക​ര​ണ​യ​ന്ത്രം സ്ഥാ​പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സി​ഐ കെ. ​വി​നോ​ദ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ത്ത് മു​ത​ല്‍ പ​തി​ന​ഞ്ചു വ​രെ സെ​ക്ക​ൻ​ഡു​ക​ള്‍ കൊ​ണ്ട് അ​ള്‍​ട്രാ വ​യ​ല​റ്റ് സി ​ര​ശ്മി​ക​ള്‍ കൊ​ണ്ടു വ​സ്തു​ക്ക​ളും പ്ര​ത​ല​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കാ​ന്‍ ഈ ​യ​ന്ത്രം കൊ​ണ്ടു സാ​ധി​ക്കും. ച​ട​ങ്ങി​ല്‍ റോ​ബോ​ട്ടി​ക് എ​ന്‍​ജി​നി​യ​ര്‍ കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ ക്ലാ​സെ​ടു​ത്തു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ര​വി കു​ള​ങ്ങ​ര, മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​ആ​ര്‍. ന​മ്പ്യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.