കാസർഗോട്ട് ഇ​റ​ച്ചി​ക്കോ​ഴി​ക്ക് പ​ര​മാ​വ​ധി വി​ല 145 രൂപയാക്കി ഉത്തരവ്
Friday, May 22, 2020 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: റം​സാ​ന്‍ അ​ടു​ത്തു വ​രു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി വി​ല 145 രൂ​പ​യാ​യി നി​ശ്ച​യി​ച്ച​താ​യി ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ഇ​റ​ച്ചി​ക്കോ​ഴി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ്-​ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഇ​റ​ച്ചി​ക്കോ​ഴി വി​ല്‍​പ്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്നു​മു​ത​ല്‍ ഈ ​വി​ല ബാ​ധ​ക​മാ​യി​രി​ക്കും. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ മൊ​ത്ത വി​ല്‍​പ്പ​ന വി​ല കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ന​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​രാ​തി അ​റി​യി​ക്കാ​ന്‍ 04994 255138, 04994 256228 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കാം.