മ​ദ്യ​നി​രോ​ധ​ന സ​മി​തി നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Friday, May 22, 2020 1:26 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് ഭീ​തി​യി​ല്‍ ജ​നം വ​ല​യു​മ്പോ​ള്‍ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ നി​ൽ​പ്പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ന​ട്ടം​തി​രി​യു​ന്ന ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് രാ​ജ​പു​രം, സ​ഖ​റി​യാ​സ് മാ​ങ്ങോ​ട്, കു​ര്യ​ന്‍ തെ​ക്കേ​ക​ണ്ട​ത്തി​ല്‍, ഗാ​ന്ധി​ദ​ര്‍​ശ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ന​യ്ക്കാ​തോ​ട്ട​ത്തി​ല്‍, ജോ​സ് കാ​ക്ക​ക്കൂ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.