വീ​ടി​നുപുറത്ത് കി​ട​ന്നു​റ​ങ്ങി​യ ആക്രിവ്യാപാരി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു
Thursday, May 21, 2020 9:56 PM IST
കാ​ഞ്ഞ​ങ്ങാ​ട്: മോ​ഷ​ണം ത​ട​യാ​നാ​യി വീ​ടി​നുപുറത്ത് ക​ട്ടി​ലി​ല്‍ കി​ട​ന്നു​റ​ങ്ങി​യ ആ​ക്രിവ്യാ​പാ​രി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. ആ​വി​ക്ക​ര മ​ട​പ്പു​ര​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യം (55) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്ക് വെ​ള്ളി​ക്കെ​ട്ട​ന്‍ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഭ​ദ്ര​കാ​ളി. മ​ക്ക​ള്‍: ആ​ന​ന്ദ്, അ​നി​ത.