കൊ​ച്ചു​വീ​ടും നി​ലം​പൊ​ത്തി: ആ​ശ്ര​യ​മ​റ്റ് ച​ന്ദ്ര​നും കു​ടും​ബ​വും
Wednesday, May 20, 2020 12:31 AM IST
ബ​ദി​യ​ടു​ക്ക: പേ​രി​നു​ണ്ടാ​യി​രു​ന്ന കൊ​ച്ചു​വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും കാ​റ്റി​ല്‍ നി​ലം​പൊ​ത്തി​യ​തോ​ടെ തീ​ര്‍​ത്തും നി​സ​ഹാ​യ​രാ​യി ഒ​രു നി​ര്‍​ധ​ന കു​ടും​ബം. പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡ് അം​ഗ​ഡി​മു​ഗ​റി​ലെ പെ​ര്‍​ള​ടം ക​മ്മ​ന്ത​ള​ത്തെ ച​ന്ദ്ര​നും കു​ടും​ബ​വു​മാ​ണ് അ​ന്തി​യു​റ​ങ്ങാ​നൊ​രു വീ​ട് പോ​ലു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ​ത്.
സ്വ​ന്തംപേ​രി​ലു​ള്ള മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്ത് ക​ല്ലും​മ​ണ്ണും ചേ​ര്‍​ത്ത് ഓ​ല​കൊ​ണ്ടും പ്ലാ​സ്റ്റി​ക്‌ഷീ​റ്റ് കൊ​ണ്ടും മ​റ​ച്ച വീ​ട്ടി​ലാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ച​ന്ദ്ര​നും ഭാ​ര്യ ര​മ​ണി​യും കു​ട്ടി​യും താ​മ​സി​ച്ചി​രു​ന്ന​ത്. വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന ജോ​ലി​യി​ല്‍നി​ന്നു​ള്ള തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ജീവിത മാ​ര്‍​ഗം. ലോ​ക്ക്ഡൗ​ണ്‍ കാ​ല​മാ​യ​തോ​ടെ അ​തു തീ​ര്‍​ത്തും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ലും മ​ഴ​യി​ലും ച​ന്ദ്ര​നും കു​ടും​ബ​വും താ​മ​സി​ച്ച വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പാ​ടേ​ത​ക​ര്‍​ന്ന് നി​ലം​പൊ​ത്തി​യ​ത്. ഇ​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മു​ക​ളി​ല്‍ ആ​കാ​ശ​വും താ​ഴെ ഭൂ​മി​യു​മാ​യി ക​നി​വി​ന് കാ​തോ​ര്‍​ക്കു​ക​യാ​ണ് ച​ന്ദ്ര​നും കു​ടും​ബ​വും.
ച​ന്ദ്ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദ​യ​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി പ​ല​രും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ വാ​തി​ലി​ല്‍ മു​ട്ടി​യെ​ങ്കി​ലും ച​ന്ദ്ര​ന്‍ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​ര്‍​ക്കും വീ​ടെ​ന്ന പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു ഭാ​ഗ​ത്ത് ന​ട​ക്കു​മ്പോ​ഴും ത​ക​ര്‍​ന്ന വീ​ടി​നു മു​ന്നി​ല്‍ സ​ന്‍​മ​ന​സു​ള്ള​വ​രു​ടെ സ​ഹാ​യം കാ​ത്തി​രി​ക്കു​ക​യാ​ണ് ച​ന്ദ്ര​ന്‍റെ കു​ടും​ബം.