നീ​ലേ​ശ്വ​ര​ത്ത് വ​ഴി​യോ​ര ക​ച്ച​വ​ട​വും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും ഒ​ഴി​വാ​ക്കും
Tuesday, May 19, 2020 12:33 AM IST
നീ​ലേ​ശ്വ​രം: ഹോ​ട്ട് സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​ലേ​ശ്വ​ര​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​വും ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ, വ്യാ​പാ​രി, പോ​ലീ​സ് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​രേസ​മ​യം അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.
ക​യ​റ്റി​റ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ലോ​റി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യും അ​ല​ക്ഷ്യ​മാ​യും മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കോ​ണ്‍​വെ​ന്‍റ് ജം​ഗ്ഷ​ന്‍ വ​രെ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. വ​ഴി​യോ​ര​ കച്ച​വടം അ​നു​വ​ദി​ക്കി​ല്ല. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. മ​ത്സ്യം, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും ഉ​പ​ഭോ​ക്താ​ക്ക​ളും മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യ​ണം.
ന​ഗ​ര​സ​ഭ​യി​ല്‍ ചേ​ര്‍​ന്ന കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി. ​ഗൗ​രി, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​എം. സ​ന്ധ്യ, പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പി. ​രാ​ധ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​റു​വാ​ട്ട് മോ​ഹ​ന​ന്‍, എ.​വി. സു​രേ​ന്ദ്ര​ന്‍, പി.​കെ. ര​തീ​ഷ്, പി. ​ഭാ​ര്‍​ഗ​വി, പി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ. മാ​ത്യു, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. സു​രേ​ഷ് കു​മാ​ര്‍, കെ. ​മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.