കാസർഗോട്ട് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് ഉടൻ
Tuesday, May 19, 2020 12:33 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളാ​യ​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ അ​റി​യി​ച്ചു.
വി​ദ്യാ​ന​ഗ​റി​ലെ ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ്ഥ​ലം ലാ​ബി​നാ​യി ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.
പ​ദ്ധ​തി​ക്കാ​യി 125 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലു​ട​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കും.
പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് വ​രു​ന്ന​തോ​ടെ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കു​റി​ക്കു​ന്ന എ​ല്ലാ​വി​ധ വ​ലി​യ ടെ​സ്റ്റു​ക​ളും സ​ര്‍​ക്കാ​ര്‍ നി​ര​ക്കി​ല്‍ ഇ​വി​ടെ നി​ന്ന് ല​ഭ്യ​മാ​കും.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.