സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Tuesday, May 19, 2020 12:33 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ 2019 ലെ ​സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ യു​വ​പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം. വ്യ​ക്തി​ഗ​ത അ​വാ​ര്‍​ഡി​നാ​യി സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​നം, ക​ല, സാ​ഹി​ത്യം, ഫൈ​ന്‍ ആ​ര്‍​ട്സ്, കാ​യി​കം, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം, ശാ​സ്ത്രം, സം​രം​ഭ​ക​ത്വം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ഓ​രോ വ്യ​ക്തി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. 18-നും 40-​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളി​ല്‍ നി​ന്ന് അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ലെ മി​ക​ച്ച ക്ല​ബി​ന് 30,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പു​ര​സ്‌​കാ​ര​വും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബി​ല്‍​ഡിം​ഗ്, പി​ഒ വി​ദ്യാ​ന​ഗ​ര്‍, കാ​സ​ര്‍​ഗോ​ഡ് 671123 എ​ന്ന വി​ലാ​സ​ത്തി​ല്‍ മേ​യ് 25 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം ല​ഭി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​റം അ​താ​ത് ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും www.ksywb.kerala.gov.in ലും ​ല​ഭി​ക്കും. ഫോ​ണ്‍: 04994 256219.