കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ലേ​ഖ​ന, വീ​ഡി​യോ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു
Tuesday, May 19, 2020 12:33 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ടും​ബ​ശ്രീ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ മി​ഷ​ന്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ന്‍റെ കു​ടും​ബ​ശ്രീ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തു​ന്ന ലേ​ഖ​ന​മ​ത്സ​ര​ത്തി​ലേ​ക്ക് ര​ണ്ട് പേ​ജി​ല്‍ ക​വി​യാ​ത്ത ലേ​ഖ​ന​ങ്ങ​ള്‍ ടൈ​പ്പ് ചെ​യ്ത് പി​ഡി​എ​ഫ് ആ​യി അ​യ​ക്കാം.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ സാ​മു​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍, നേ​ട്ട​ങ്ങ​ള്‍, കു​ടും​ബ​ശ്രീ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം ഉ​ണ്ടാ​യ ഗു​ണ​പ​ര​വും പ്ര​ചോ​ദ​ന​പ​ര​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കു​ന്ന ഷോ​ര്‍​ട്ട് വീ​ഡി​യോ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. മൂ​ന്ന് മി​നി​റ്റാ​ണ് വീ​ഡി​യോ​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ദൈ​ര്‍​ഘ്യം.
വീ​ഡി​യോ​യ്ക്കും ലേ​ഖ​ന​ങ്ങ​ള്‍​ക്കു​മൊ​പ്പം ത​യാ​റാ​ക്കി​യ ആ​ളി​ന്‍റെ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, സി​ഡി​എ​സ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം.
വീ​ഡി​യോ​യും ലേ​ഖ​ന​ങ്ങ​ളും മേ​യ് 20 ന​കം ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്- 8577777793, പ​ര​പ്പ- 95914371774, നീ​ലേ​ശ്വ​രം- 9496641262, കാ​സ​ര്‍​ഗോ​ഡ്- 9497002598, കാ​റ​ഡു​ക്ക- 7012967611, മ​ഞ്ചേ​ശ്വ​രം-9567567693 എ​ന്നീ ന​മ്പ​റു​ക​ളി​ലേ​ക്ക് വാ​ട്‌​സ് ആ​പ്പ് ചെ​യ്യ​ണം.