ക​ച്ചേ​രി​ക്ക​ട​വ് പ​ഴ​യ​പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ടം പു​തി​യ പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു
Tuesday, May 19, 2020 12:33 AM IST
ഇ​രി​ട്ടി: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന ക​ച്ചേ​രി​ക്ക​ട​വ് പ​ഴ​യ​പാ​ലത്തിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കാ​ത്ത​ത് പു​തി​യ പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ള്‍ മാ​റ്റാ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ ഉ​റ​പ്പും ഇ​തോ​ടെ പാ​ഴാ​വു​ക​യാ​ണ്. കാ​ല​വ​ര്‍​ഷ​ത്തി​നു മു​മ്പ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ പു​തി​യ പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​കു​മെ​ന്ന് വി​ദ​ഗ്ദ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ജീ​പ്പ് പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലാ​യി​രു​ന്നു ത​ക​ര്‍​ന്ന​ത്. ര​ണ്ട് തൂ​ണു​ക​ളും നാ​ല് ഉ​പ​രി​ത​ല സ്ലാ​ബു​ക​ളും ഇ​പ്പോ​ഴും പു​ഴ​യി​ല്‍ കി​ട​ക്കു​ക​യാ​ണ്. ഇ​ത് പു​ഴ​യു​ടെ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

പു​തി​യ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​വ​ശി​ഷ്ട​ങ്ങള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക ടെ​ന്‍​ഡ​ര്‍ വേ​ണ​മെ​ന്ന് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തുട​ര്‍​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. പു​ഴ​യി​ലെ മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​ത് ക​രാ​ര്‍ പോ​ലും ന​ല്‍​കാ​തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് ബാ​രാ​പ്പു​ഴ​യി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത്.