കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നാ​ളെമു​ത​ല്‍ കാ​ന്‍​സ​ര്‍ ഒ​പി
Monday, May 18, 2020 12:36 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നാ​ളെ​മു​ത​ല്‍ കാ​ന്‍​സ​ര്‍ ഒ​പി ആ​രം​ഭി​ക്കും. ഇ​തോ​ടൊ​പ്പം മെ​ഡി​സി​ന്‍, സ​ര്‍​ജ​റി, ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗ​വി​ഭാ​ഗം, മാ​ന​സി​ക​രോ​ഗ വി​ഭാ​ഗം, എ​ല്ലു​രോ​ഗ വി​ഭാ​ഗം എ​ന്നീ ഒ​പി​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ര്‍ 04994 222999 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​കെ. രാ​ജാ​റാം അ​റി​യി​ച്ചു. മ​റ്റു സാ​ധാ​ര​ണ രോ​ഗ​ങ്ങ​ള്‍​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്ക​ണം. കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​ക​ള്‍ ഒ​ഴി​ച്ചു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി അ​ത​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ര്‍ മാ​ത്ര​മേ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം ജി​ല്ലാ -ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​തു​ള്ളൂ​വെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.