മം​ഗ​ളൂ​രു​വി​ല്‍ പോ​കു​ന്ന രോ​ഗി​ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാ​ന്‍ പു​തി​യ സം​വി​ധാ​നം
Thursday, April 9, 2020 11:08 PM IST
കാ​സ​ര്‍​ഗോ​ഡ്: ചി​കി​ത്സ​യ്ക്കാ​യി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​ക​ള്‍​ക്ക് നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള്ള മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാ​ന്‍ മ​ഞ്ചേ​ശ്വ​രം സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ സം​വി​ധാ​ന​മൊ​രു​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ത​ല​പ്പാ​ടി ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പം ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​വി​ധാ​നം നാ​ളെ​മു​ത​ല്‍ ഒ​ഴി​വാ​ക്കും. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ട് വേ​ണ​മെ​ന്ന ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​യെ തു​ട​ര്‍​ന്നാ​ണ് ഇ​ത്. മ​ഞ്ചേ​ശ്വ​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഇ​തി​നാ​യി 24 മ​ണി​ക്കൂ​റും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. ഇ​വി​ടെ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും സ​ഹാ​യ​ത്തി​നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷൈ​ന​യു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ 9945560213.