പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ലേ​ക്ക്
Thursday, April 9, 2020 11:08 PM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 19 ഡ്രൈ​വ​ര്‍​മാ​ര്‍ ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങും. കോ​വി​ഡ് -19 ന്‍റെ രോ​ഗ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ളു​മി​ല്ല എ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഗു​ജ​റാ​ത്തി​ല്‍​നി​ന്നു​മെ​ത്തി പ​യ്യ​ന്നൂ​രി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​യാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.
കേ​ര​ള​ത്തി​ല്‍​നി​ന്നും ച​ര​ക്കു​ക​ളു​മാ​യി പോ​യ ഡ്രൈ​വ​ര്‍​മാ​ര്‍ ലോ​ക്ക് ഡൗ​ണി​നി​ട​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം 25ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. 13 ക​ണ്ണൂ​ര്‍ ജി​ല്ല​ക്കാ​രും മൂ​ന്നു കോ​ഴി​ക്കോ​ട്ടു​കാ​രും ര​ണ്ടു പാ​ല​ക്കാ​ട്ടു​കാ​രും ഒ​രു തൃ​ശൂ​ര്‍​കാ​ര​നു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഭ​ക്ഷ​ണ​വും മ​രു​ന്നും കി​ട്ടാ​ത്ത​തി​നി​ട​യി​ല്‍ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര ത​ട​യ​പ്പെ​ട്ട​തോ​ടെ ഇ​വ​ര്‍ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍​മാ​രു​ടെ ബു​ദ്ധി​മു​ട്ട് ഗു​ജ​റാ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും ഡി​ജി​പി​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി ഇ​വ​ര്‍ അ​ഹ​മ്മ​ദാ​ബാ​ദിലേ​ക്ക് പോ​യ ലോ​റി​ക​ളി​ലൊ​ന്നി​ലാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​ത്. 29ന് ​ക​ണ്ണൂ​ര്‍ ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ലെ​ത്തി​യ ഇ​വ​രെ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടേയും പോ​ലീ​സ് മേ​ധാ​വി​യു​ടേ​യും നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ണ്ടോ​ത്ത് ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഡ്രൈ​വ​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​കാ​ലം നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ രോ​ഗ​മോ രോ​ഗ​ല​ക്ഷ​ണ​മോ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ര്‍​ക്ക് ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​ത്. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ര്‍​ക്കാ​വ​ശ്യ​മു​ള്ള ഭ​ക്ഷ​ണ​മു​ള്‍​പ്പ​ടെ ന​ല്‍​കി​യ​ത് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.