കാ​സ​ര്‍​ഗോ​ട്ടെ പൂ​ച്ച​ക​ളു​ടെ സാ​മ്പി​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ക്കും
Thursday, April 9, 2020 11:07 PM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്ന് പി​ടി​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കേ ച​ത്ത മൂ​ന്നു പൂ​ച്ച​ക​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ സാ​മ്പി​ളു​ക​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ രോ​ഗ​പ​രി​ശോ​ധ​നാ ലാ​ബി​ലേ​ക്ക് അ​യ​ക്കും. ജി​ല്ല​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ടു​ള്ള ചീ​ഫ് ഡി​സീ​സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു. ആ​വ​ശ്യ​മാ​യിവ​ന്നാ​ല്‍ ഭോ​പ്പാ​ലി​ലു​ള്ള നാ​ഷ​ണ​ല്‍ ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ല്‍ ഡി​സീ​സ് ലാ​ബു​മാ​യി ബ​ന്ധ​പ്പെ​ടാ​നും തീ​രു​മാ​ന​മാ​യി.
യു​എ​സി​ല്‍ പെ​ണ്‍​ക​ടു​വ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ര​ണ്ടു വ​യ​സു​ള്ള ക​ണ്ട​ന്‍ പൂ​ച്ച​യു​ടെ​യും 20 ദി​വ​സം പ്രാ​യ​മു​ള്ള ര​ണ്ട് പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളു​ടെ​യും സാ​മ്പി​ളു​ക​ളാ​ണ് ഇ​പ്പോ​ള്‍ കാ​ഞ്ഞ​ങ്ങാ​ട്ടു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ജി​ല്ലാ ലാ​ബി​ല്‍ ഡീ​പ് ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണപ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി​റ്റോ ജോ​സ​ഫ്, ജി​ല്ലാ എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റ് ഡോ. ​എം. ജെ. ​സേ​തു​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് പൂ​ച്ച​ക​ളെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. പൂ​ച്ച​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ങ്കി​ലും സം​ശ​യം ദൂ​രീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് സാ​മ്പി​ളു​ക​ള്‍ അ​യ​ക്കു​ന്ന​ത്.