പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി കിച്ചൺ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി; പ​ക​രം സം​വി​ധാ​ന​വു​മാ​യി പ​ഞ്ചാ​യ​ത്ത്
Thursday, April 9, 2020 11:07 PM IST
പ​യ്യാ​വൂ​ര്‍: ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​യ്യാ​വൂ​രി​ല്‍ ന​ട​ത്തി​വ​രു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഓ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു.
സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡപ്ര​കാ​രം അ​ഗ​തി​ക​ള്‍, തെ​രു​വു​ക​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍, സാന്ത്വ​ന പ​രി​ച​ര​ണ​ത്തി​ലു​ള്ള കി​ട​പ്പു​രോ​ഗി​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണു സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ല്‍​കാ​വു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ പേ​രു​വി​വ​രം ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ച് വെ​ബ് സൈ​റ്റി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നുശേ​ഷം മാ​ത്ര​മേ ഇ​ത്ത​ര​ക്കാ​ര്‍​ക്കു ഭ​ക്ഷ​ണവി​ത​ര​ണം ന​ട​ത്താ​വൂ​യെ​ന്നാ​ണു പു​തി​യ ഉ​ത്ത​ര​വ്. പ്ര​സ്തു​ത ലി​സ്റ്റി​ലി​ല്ലാ​ത്ത​വ​ര്‍ പ​ണം ന​ല്‍​കി​യാ​ലും ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ പാ​ടി​ല്ല.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ സ​മ​യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ് സേ​നാ​ഗം​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍, റേ​ഷ​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍, ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​ന്നും ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
പ​ഞ്ചാ​യ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി അ​ടു​ക്ക​ള​യ്ക്കു പ​ക​രം പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​തെ സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്തി​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും 'പാ​ഥേ​യം പ​ഞ്ചാ​യ​ത്ത് അ​ടു​ക്ക​ള ' എ​ന്ന പേ​രി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണകേ​ന്ദ്രം ആ​രം​ഭി​ക്കു​മെ​ന്നും നി​ല​വി​ല്‍ ക​മ്യൂ​ണി​റ്റി അ​ടു​ക്ക​ള​യി​ല്‍ നി​ന്നു ന​ല്‍​കിവ​രു​ന്ന ഭ​ക്ഷ​ണം അ​തേ നി​ര​ക്കി​ലും അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കു സൗ​ജ​ന്യ​മാ​യും ന​ല്‍​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.