കാസർഗോഡ് ‍ അ​ധി​ക ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഏർപ്പെടുത്തി
Thursday, April 9, 2020 11:07 PM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ മൂ​ലം മം​ഗ​ലാ​പു​ര​ത്തെ​യും ക​ണ്ണൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സി​ന് പോ​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി ജി​ല്ല​യി​ലെ മൂ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ധി​ക ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ക്കി. കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ര​ണ്ട് ഷി​ഫ്റ്റി​ന് പു​റ​മേ ഒ​രു അ​ധി​ക ഷി​ഫ്റ്റും കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഈ ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​ധി​ക ഷി​ഫ്റ്റി​ലാ​യി​രി​ക്കും പു​തി​യ​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ക. ഒ​രു ഷി​ഫ്റ്റി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ട്ടു​പേ​ര്‍​ക്ക് വീ​ത​വും തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കു​മാ​ണ് അ​വ​സ​രം. ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് തൊ​ട്ട​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം വ​ഴി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടാം.
മം​ഗ​ല്‍​പ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ നി​ശ്ച​യി​ച്ച കെ​ട്ടി​ടം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.