നന്മയുടെ നല്ല പാഠങ്ങൾ...
Thursday, April 9, 2020 11:07 PM IST
നീ​ലേ​ശ്വ​രം: ലോ​ക​മാ​കെ മ​ഹാ​മാ​രി​യോ​ട് പൊ​രു​തു​മ്പോ​ള്‍ അ​ന്നംത​രു​ന്ന നാ​ടി​ന് ഒ​രു കൈ ​സ​ഹാ​യം ന​ല്കാ​ന്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യും.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ങ്ക​ളം കൂ​ട്ട​പ്പു​ന്ന​യി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ വീ​ര്‍​പൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​നോ​ദ് ജം​ഗി​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 5,000 രൂ​പ സം​ഭാ​വ​ന ന​ല്കി​യ​ത്.

കൂ​ട്ടു​കാ​ര​നാ​യ മു​കേ​ഷ് ച​ന്ദ് ജം​ഗി​തി​നൊ​പ്പം നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ. മാ​ത്യുവി​നാ​ണ് തു​ക കൈ​മാ​റി​യ​ത്. ഇ​പ്പോ​ള്‍ 30 വ​യ​സു​ള്ള വി​നോ​ദ് 18-ാം വ​യ​സി​ലാ​ണ് ജോ​ലിതേ​ടി കേ​ര​ള​ത്തി​ലേ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ തീ​രെ ചെ​റു​പ്രാ​യ​ത്തി​ല്‍ ജോ​ലി​തേ​ടി​യെ​ത്തി​യ ത​നി​ക്ക് എ​ല്ലാം നേ​ടി​ത്ത​ന്ന​ത് ഈ ​നാ​ടി​ന്‍റെ സ്‌​നേ​ഹ​വാ​യ്പു​ക​ളാ​ണെ​ന്ന് വി​നോ​ദ് പ​റ​യു​ന്നു.

മാ​ര്‍​ബി​ള്‍ തൊ​ഴി​ലാ​ളി​യാ​യി കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ജോ​ലിചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ സ്വ​ന്തം നി​ല​യി​ല്‍ മാ​ര്‍​ബി​ള്‍-​ഗ്രാ​നൈ​റ്റ് കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി വ​ള​ര്‍​ന്നു. സ്വ​ന്തം നാ​ട്ടി​ല്‍ നി​ന്നു​ള്ള അ​ഞ്ച് യു​വാ​ക്ക​ള്‍ ഇ​പ്പോ​ള്‍ വി​നോ​ദി​ന് കീ​ഴി​ല്‍ ജോ​ലിചെ​യ്യു​ന്നു​ണ്ട്.

ഭാ​ര്യ ജ്യോ​തി​ക്കും മ​ക​ള്‍ ക​ന​കി​നു​മൊ​പ്പ​മാ​ണ് കൂ​ട്ട​പ്പു​ന്ന​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്.