കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ട​യി​ല്‍ മ​ല​യോ​ര​ത്ത് ഡെ​ങ്കി​പ്പ​നി പ്രതിരോധവും ഊർജിതം
Thursday, April 9, 2020 12:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​മാ​ണി, അ​ത്തി​ക്ക​ട​വ്, പ​ട​യം ക​ല്ല്, കൊ​ന്ന​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം എ​ന്നി​വ​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.
കോ​വി​ഡ് സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു ജ​ന​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്രി സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ടെ​സ്റ്റ് കി​റ്റു​ക​ള്‍ വെ​ള്ള​രി​ക്കു​ണ്ട് ലാ​ബി​ല്‍ ല​ഭ്യ​മാ​ണ്. ഡെ​ങ്കി ബാ​ധി​ത മേ​ഖ​ല​ക​ളി​ലും പ്ര​ധാ​ന ടൗ​ണു​ക​ളി​ലും തെ​ര്‍​മ​ല്‍ ഫോ​ഗിം​ഗ് ന​ട​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലും ബ​ളാ​ല്‍ പ്ര​ദേ​ശ​ത്തും ഫോ​ഗിം​ഗ് ന​ട​ത്തി. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ലും ഫോ​ഗിം​ഗ് ന​ട​ത്തു​മെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ് അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള​ത്. ഇ​ട​വി​ട്ടു​ള്ള മ​ഴ കൊ​തു​കി​ന്‍റെ പ്ര​ജ​ന​നം കൂ​ട്ടും. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​മ്പ് ന​ട​ത്തി​യ​തു​പോ​ലു​ള്ള ജ​ന​കീ​യ യോ​ഗ​ങ്ങ​ള്‍​ക്കും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ​രി​മി​തി​യു​ണ്ട്.
ഉ​റ​വി​ട ന​ശീ​ക​ര​ണ​മാ​ണ് പ്ര​ധാ​ന പ്ര​തി​രോ​ധ​മാ​ര്‍​ഗം. ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ വീ​ടി​ന്‍റെ പ​രി​സ​രം ശ്ര​ദ്ധി​ക്കാ​ന്‍ ധാ​രാ​ളം സ​മ​യ​മു​ണ്ട്. ഫ്രി​ഡ്ജ്, പൂ​ച്ച​ട്ടി, അ​ട​യ്ക്ക വെ​ള്ള​ത്തി​ലി​ട്ട​ത്, വാ​ട്ട​ര്‍ ടാ​ങ്ക്, തോ​ട്ട​ങ്ങ​ളി​ല്‍ പാ​ള​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും കെ​ട്ടിനി​ല്‍​ക്കു​ന്ന ജ​ലം എ​ന്നി​വ പ​രി​ശോ​ധി​ച്ച് കൊ​തു​ക് ന​ശീ​ക​ര​ണമാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. ക​ഴി​ഞ്ഞ കു​റേ​വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ള്‍ ഡെ​ങ്കി​പ്പ​നി ഭീ​ഷ​ണി​യി​ലാ​ണ്.
ആ​രോ​ഗ്യ​വ​കു​പ്പ് ബ​ളാ​ലി​നെ ഡെ​ങ്കി ഹോ​ട്ട്സ്‌​പോ​ട്ട് ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ ജാ​ഗ്ര​ത​യ്ക്കി​ട​യി​ല്‍ ഡെ​ങ്കി​പ്പ​നി​യെ കൂ​ടി പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​എ​സ്. രാ​ജ​ശ്രീ അ​ഭ്യ​ര്‍​ത്ഥി​ച്ചു.