മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റേ​ത് വൈ​കിയുദി​ച്ച വി​വേ​ക​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍
Thursday, April 9, 2020 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലെ​ങ്കി​ലും കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ പ​രി​ഗ​ണി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ന്ന​ത് വൈ​കിയുദി​ച്ച വി​വേ​ക​മാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലും പ​റ​ഞ്ഞു.
എ​ന്നാ​ല്‍ ഭൂ​ത​കാ​ല​ത്തെ വി​സ്മ​രി​ക്കാ​നും വ​ള​ച്ചൊ​ടി​ക്കാ​നും അ​വ​ഗ​ണി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഈ ​ഒ​രു ആ​പ​ത്ഘ​ട്ടം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ചെ​യ്ത ന​ല്ല കാ​ര്യ​വും ജ​ന​ങ്ങ​ള്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ വ​രും. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റാ​ണ് കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ പ​റ​യു​ന്നു​ണ്ട്. അ​തേ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് നി​ര്‍​മി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് പാ​ക്കേ​ജി​ല്‍ നി​ന്ന് 25 കോ​ടി അ​നു​വ​ദി​ച്ച​ത്. 2013 ന​വം​ബ​ര്‍ 30 ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ശി​ല​യി​ട്ടി​രു​ന്നു. പാ​റ​ക്ക​ല്ല് നി​റ​ഞ്ഞ പ്ര​ദേ​ശം പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യ​തും യു​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.