വ്യാജ വാറ്റുകേന്ദ്രങ്ങൾ തകർത്തു
Thursday, April 9, 2020 12:09 AM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ചാ​രാ​യ വാ​റ്റും വി​ല്പ​ന​യും വ്യാ​പ​ക​മാ​കു​ന്നു. കാ​ഞ്ഞി​ര​ക്കൊ​ല്ലി, വ​ഞ്ചി​യം, ചോ​ല​പ്പു​നം, വ​ലി​യ അ​രീ​ക്ക​മ​ല, ചി​റ്റാ​രി പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വാ​റ്റ് ന​ട​ക്കു​ന്ന​ത്. വ​ഞ്ചി​യ​ത്ത് ഇ​ന്ന​ലെ ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 300 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.
ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി​യ​ത് മു​ത​ല്‍ ഇ​തു​വ​രെ ആ​യി​ര​ത്തോ​ളം ലി​റ്റ​ര്‍ വാ​ഷാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ന​മേ​ഖ​ല​യി​ല്‍ ഷെ​ഡ് ഒ​രു​ക്കി​യാ​ണ് ചാ​രാ​യ നി​ര്‍​മാ​ണം. ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​നാ​യി പു​തി​യ സ്ഥ​ല​ങ്ങ​ള്‍ ത​ന്നെ ചി​ല സം​ഘ​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തെ മ​ല​യോ​ര മേ​ഖ​ല​യാ​യി​രു​ന്നു ചാ​രാ​യ നി​ര്‍​മാ​ണ കേ​ന്ദ്ര​മെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ മ​യ്യി​ല്‍ മേ​ഖ​ല​യി​ലെ കു​റ്റ്യാ​ട്ടൂ​ര്‍, കൊ​ള​ച്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര്‍​മാ​ണ​വും വി​ല്‍​പ്പ​ന​യും സ​ജീ​വ​മാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ്യാ​ട്ടൂ​ര്‍ വ​ടു​വ​ന്‍​കു​ള​ത്തെ കോ​ഴി​ഫാ​മി​ല്‍ നി​ന്ന് 200 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടു​ക​യും ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ലി​റ്റ​റി​ന് 1000 രൂ​പ വ​രെ ഈ​ടാ​ക്കി​യാ​ണ് ചാ​രാ​യ വി​ല്പ​ന. ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും ചാ​രാ​യ വാ​റ്റ് ന​ട​ക്കു​ന്ന​താ​യും ഇ​തി​നാ​യി വ​ന്‍ തോ​തി​ല്‍ വെ​ല്ലം വാ​ങ്ങു​ന്ന​ത് വ്യ​ക്ത​മാ​യ​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ റെ​യ്ഡ് ശ​ക്ത​മാ​ക്കു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
ബ​ന്ത​ടു​ക്ക: ബ​ന്ത​ടു​ക്ക ഫോ​റ​സ്റ്റ് സെ​ക്‌​ഷ​നി​ല്‍ മ​ണ്ട​ക്കോ​ല്‍ ബീ​റ്റി​ല്‍​പ്പെ​ട്ട ചാ​മ​ക്കൊ​ച്ചി വ​ന​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ്യാ​ജചാ​രാ​യ നി​ര്‍​മാ​ണ​കേ​ന്ദ്രം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. ചാ​രാ​യം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കിവ​ച്ചി​രു​ന്ന 500 ലി​റ്റ​റോ​ളം വാ​ഷും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍. അ​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യ നി​ര്‍​മാ​ണ​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ന​മേ​ഖ​ല​ക​ളി​ല്‍ വ്യാ​ജ ചാ​രാ​യ​നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഉ​മ്മ​ര്‍ ഫാ​റൂ​ഖ്, ര​മി​ത, അ​ലീ​ഷ, ഡ്രൈ​വ​ര്‍ രാ​ഹു​ല്‍, വാ​ച്ച​ര്‍​മാ​രാ​യ സു​ധീ​ഷ്, ലൈ​ജു എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.