എ​ട​പ്പു​ഴ വ​ന​ത്തി​ല്‍ ഒ​രാ​ള്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, April 9, 2020 12:09 AM IST
ഇ​രി​ട്ടി: എ​ട​പ്പു​ഴ വ​ന​ത്തി​ന് സ​മീ​പം നാ​യാ​ട്ടു സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. സി​പി​എം മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം വാ​ള​ത്തോ​ട്ടി​ലെ ത​ടി​ക്ക​ല്‍ ഷി​ജു ജോ​സ​ഫ് (50), എ​ടൂ​രി​ലെ വ​ട്ട​മ​റ്റ​ത്തി​ല്‍ റോ​യി (42 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച നാ​ട​ന്‍ തോ​ക്കും സ​ഞ്ച​രി​ച്ച കാ​റും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. എ​ടൂ​ര്‍ ക​മ്പ​നി​നി​ര​ത്ത് സ്വ​ദേ​ശി പു​ലു​ക്കി പി.​ആ​ര്‍. മോ​ഹ​ന​ന്‍ (52 )ആ​ണ് തി​ങ്ക​ളാ​ഴ്ച വെ​ടി​യേ​റ്റു മ​രി​ച്ച​ത് .
ഇ​വ​ര്‍ സ്ഥി​ര​മാ​യി എ​ട​പ്പു​ഴ വ​ന​ത്തി​ലെ​ത്തി താ​ത്കാ​ലി​ക ഷെ​ഡി​ല്‍ ഇ​രു​ന്ന് വ​ന്യ​മൃ​ഗ വേ​ട്ട ന​ട​ത്തി വ​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ലൈ​സ​ന്‍​സി​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കു​മാ​യി വേ​ട്ട​യ്ക്കു പോ​യ​തി​നാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ നി​ല​വി​ല്‍ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. മ​രി​ച്ച മോ​ഹ​ന​ന​ട​ക്കം ഇ​വ​ര്‍ മൂ​ന്നു​പേ​രാ​ണ് നാ​യാ​ട്ടി​നാ​യി പോ​യ​ത്.
മോ​ഹ​ന​ന്‍റെ കൈ​യി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ര്‍ പ​റ​യു​ന്ന​ത്. മോ​ഹ​ന​ന്‍റെ കാ​ല്‍​മു​ട്ട് വെ​ടി​യേ​റ്റ് ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു. ജ​ന​വാ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം.
സം​ഭ​വ​ശേ​ഷം നാ​ട്ടു​കാ​രെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ള്‍​വ​ന​ത്തി​ല്‍ നി​ന്നു മോ​ഹ​ന​നെ പു​റ​ത്തെത്തിക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് എ​ടു​ത്ത​ത്. ഇ​തി​നി​ടെ ചോ​ര​വാ​ര്‍​ന്നാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്.
ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ലി​ന്‍റെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ ക​രി​ക്കോ​ട്ട​ക്ക​രി എ​സ്‌​ഐ മു​ഹ​മ്മ​ദ് ന​ജ്മി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.