ഇ​രി​ട്ടി​യി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ 33 പേ​ര്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
Thursday, April 9, 2020 12:09 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ലെ ര​ണ്ട് ലോ​ഡ്ജു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ഇ​വ​ര്‍​ക്ക് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ പി.​പി. അ​ശോ​ക​ന്‍, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​ശോ​ക​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, താ​ലൂ​ക്ക്, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ള്‍, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ , പോ​ലീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് യാ​ത്ര​യ​യ​പ്പു ന​ല്‍​കി. ലോ​ക്ക് ഡൗ​ണ്‍ ദി​ന​ത്തി​ല്‍ സം​സ്ഥാ​നാ​തി​ര്‍​ത്തി​യാ​യ കി​ളി​യ​ന്ത​റ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ത്തി​യ ഇ​വ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​നാ​യി ഉ​ട​മ​ക​ള്‍ വി​ട്ടു​ന​ല്‍​കി​യ ഇ​രി​ട്ടി​യി​ലെ എം​ടു​എ​ച്ച് , മാ​ട​ത്തി​ല്‍ സെ​റാ​നോ എ​ന്നീ ലോ​ഡ്ജു​ക​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍, ര​ണ്ട് അ​മ്മ​മാ​ര്‍ , ര​ണ്ടു വ​യ​സു​ള്ള കു​ട്ടി അ​ട​ക്കം മൂ​ന്നു​കു​ട്ടി​ക​ള​ട​ങ്ങി​യ 40 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 33 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​യാ​ണ് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യ​ത്. ബാ​ക്കി ഏ​ഴു പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ല​വ​ധി നാ​ലു ദി​വ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​കും. ഇ​വി​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​വ​ര്‍ 14 ദി​വ​സം കൂ​ടി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ ര​ണ്ടാ​ഴ്ച​ത്തെ ഏ​റെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് ഇ​തോ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​വ​രു​ടെ താ​മ​സ​സൗ​ക​ര്യം റ​വ​ന്യൂ​വ​കു​പ്പും ഭ​ക്ഷ​ണം ഇ​രി​ട്ടി ന​ഗ​ര​സ​ഭ, പാ​യം പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി​യും നി​രീ​ക്ഷ​ണം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും സു​ര​ക്ഷാക്ര​മീ​ക​ര​ണം ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​യി​ല്‍ പ​നി​യും രോ​ഗ​ല​ക്ഷ​ണ​വും അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ടു​പേ​രെ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ കോ​വി​ഡ് സ്‌​പെ​ഷ​ല്‍ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.
വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഡാ​നി​യേ​ല്‍ സ്റ്റീ​ഫ​ന്‍ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കി.