കാസർഗോട്ട് മൂ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യം
Wednesday, April 8, 2020 12:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ മൂ​ലം മം​ഗ​ളൂ​രു​വി​ലെ​യും ക​ണ്ണൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സി​ന് പോ​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി കാസർഗോഡ് ജി​ല്ല​യി​ലെ മൂ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ക്കി. കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഈ ​ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ല​വി​ലു​ള്ള ര​ണ്ട് ഷി​ഫ്റ്റി​ന് പു​റ​മേ ഒ​രു അ​ധി​ക ഷി​ഫ്റ്റും കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി. ഈ ​അ​ധി​ക ഷി​ഫ്റ്റി​ലാ​യി​രി​ക്കും പു​തി​യ​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ക. ഒ​രു ഷി​ഫ്റ്റി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ട്ടു​പേ​ര്‍​ക്ക് വീ​ത​വും തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കു​മാ​ണ് അ​വ​സ​രം. ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം വ​ഴി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.