ഉ​പാ​ധി​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ല്‍ ചി​കി​ത്സ​യ്ക്ക് അ​നു​മ​തി: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, April 8, 2020 12:18 AM IST
കാ​സ​ര്‍​ഗോ​ട്ട് നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന ആം​ബു​ല​ന്‍​സു​ക​ളെ ഉ​പാ​ധി​ക​ളോ​ടെ ക​ട​ത്തി​വി​ടു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​താ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വി​നെ അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ള്‍ താ​ഴെ പ​റ​യു​ന്നു.

4 കോ​വി​ഡ് രോ​ഗി​ക​ള​ല്ലാ​ത്ത അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി വ​രു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ന്‍​സു​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ചി​കി​ത്സ ല​ഭ്യ​മ​ല്ലാ​ത്ത കാ​ര്‍​ഡി​യാ​ക്, ന്യൂ​റോ, ആ​ര്‍​ടി​എ, പ്ര​സ​വാ​ന​ന്ത​ര സ​ങ്കീ​ര്‍​ണ​ത​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സ​യ്ക്കാ​ണ് രോ​ഗി​ക​ളു​മാ​യു​ള്ള ആം​ബു​ല​ന്‍​സ് ക​ട​ത്തി​വി​ടു​ക.
4രോ​ഗി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം ക​രു​ത​ണം. ഇ​തി​ല്‍ രോ​ഗി കോ​വി​ഡ്-19 ബാ​ധി​ത​ന​ല്ലെ​ന്നും /യാ​തൊ​രു​വി​ധ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​യാ​ളാ​ണെ​ന്നും (അ​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്) വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലോ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലോ യാ​ത്ര ചെ​യ്ത​വ​രോ അ​ല്ലെ​ന്നും കാ​സ​ര്‍​ഗോ​ഡ് ചി​കി​ത്സ ല​ഭ്യ​മ​ല്ലാ​ത്ത​തും ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​യ രോ​ഗി​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.
4ചി​കി​ത്സാ സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കു. രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന ആം​ബു​ല​ന്‍​സ് കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
4രോ​ഗി​യോ​ടൊ​പ്പം ഒ​രു സ​ഹാ​യി​യെയും ഡ്രൈ​വ​റെ‍യും ഒ​രു പാ​രാ മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര​നെ​യും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.
4ത​ല​പ്പാ​ടി ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ക്കും. ഈ ​സം​ഘം മേ​ല്‍​പ്പ​റ​ഞ്ഞ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.
4സ​മ്മ​ദി​ദാ​യ​ക തി​രി​ച്ച​റി​യ​ല്‍ രേ​ഖ/​പാ​സ്‌​പോ​ര്‍​ട്ട്/ ആ​ധാ​ര്‍​കാ​ര്‍​ഡ് എ​ന്നീ രേ​ഖ​ക​ള്‍ രോ​ഗി ക​രു​ത​ണം.
4സ​ർ​ക്കാ​ർ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​വി​ഡ് ക്രൈ​റ്റീ​രി​യ ചെ​ക്ക് ലി​സ്റ്റും ക​രു​ത​ണം.
4പി​പി​ഇ കി​റ്റ്, ഐ​സൊ​ലേ​ഷ​ന്‍ ഐ​സി​യു എ​ന്നി​വ​യു​ടെ ചെല​വു​ക​ള്‍ രോ​ഗി വ​ഹി​ക്ക​ണം.
4മം​ഗ​ളൂ​രു സ​ർ​ക്കാ​ർ വെ​ന്‍​ലോ​ക്ക് ആ​ശു​പ​ത്രി കോ​വി​ഡ്-19 ആ​ശു​പ​ത്രി ആ​ക്കി മാ​റ്റി​യ​തി​നാ​ല്‍ മ​റ്റു ചി​കി​ത്സ അ​വി​ടെ ല​ഭ്യ​മ​ല്ല എ​ന്ന വി​വ​ര​വും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

4മം​ഗ​ല്‍​പ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍​മാ​രാ​യ ഡോ. ​ഹ​രി​കൃ​ഷ്ണ​ന്‍(9496820103) ഡോ. ​സ​നൂ​ജ് (9496 333577) എ​ന്നി​വ​രെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി ​ല്‍ രാ​ത്രി എ​ട്ടു മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ​യും ഡോ. ​നി​ഷ (8592812615) യെ ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും ഡോ. ​മൈ​ഥി​ലി (8304812407) യെ ​ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​നു​ള്ള മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു പ്ര​ത്യ​ക ഉ​ത്ത​ര​വി​ലൂ​ടെ നി​യോ​ഗി​ച്ചു. ഇ​വ​രു​ടെ സേ​വ​നം ത​ല​പ്പാ​ടി​യി​ൽ ല​ഭി​ക്കും. ഇ​വി​ടെ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ടു.