ആ​ള്‍​ക്കൂ​ട്ടം; പാ​ല​ക്കോ​ട് തു​റ​മു​ഖം പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി
Wednesday, April 8, 2020 12:18 AM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും മ​റി​ക​ട​ന്ന് പാ​ല​ക്കോ​ട്ട് ഹാ​ര്‍​ബ​റി​ലെ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ പോ​ലീ​സ് അ​ടി​ച്ചോ​ടി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മ​ത്സ്യ​ബോ​ട്ടു​ക​ൾ തീ​ര​ത്തോ​ട​ടു​ക്കു​ന്ന സ​മ​യ​ത്ത് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടെ കൂ​ട്ടം​കൂ​ടി​യി​രു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം മ​റി​ക​ട​ന്നു​ള്ള ഈ ​ഒ​ത്തു​കൂ​ട​ല്‍ ഭീ​തി​യും പ്ര​തി​ഷേ​ധ​വു​മു​യ​ര്‍​ത്തി​യി​രു​ന്ന​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ പോ​ലീ​സു​മാ​യും ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യും ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ പി.​ബാ​ബു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ഇ​വ​രെ അ​ടി​ച്ചോ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് ക​ര്‍​ശ​ന​നി​ര്‍​ദേ​ശ​ത്തോ​ടെ ഹാ​ര്‍​ബ​റി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം ക​ല്ലു​ക​ള്‍ വ​ച്ച് അ​ട​ച്ചു​പൂ​ട്ടു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ജി​ല്ലാ ഫി​ഷ​റീ​സ് വ​കു​പ്പ് ഡി​ഡി​യും കോ​സ്റ്റ​ല്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഹാ​ര്‍​ബ​റി​ല്‍ ലേ​ലം​വി​ളി​യും ആ​ളു​ക​ള്‍ കൂ​ടു​ന്ന​തും നി​രോ​ധി​ച്ചു​ള്ള ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് ചി​ല ഇ​ട​ത്ത​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ക​മ്മീ​ഷ​ന്‍ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​വ​ന്ന​തെ​ന്നും ഈ ​നീ​ക്ക​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി ഇ​വി​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​നി​യൊ​രറി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നാ​ലു​പേ​രി​ല്‍ കൂ​ടു​ത​ല്‍ ചേ​ര്‍​ന്ന് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു. ഈ ​നി​രോ​ധ​ന​സ​മ​യ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ല്‍ 35,000 രൂ​പ പി​ഴ ചു​മ​ത്തും. കൂ​ടാ​തെ മൂ​ന്നു മാ​സ​ത്തേ​ക്ക് പ്ര​സ്തു​ത തോ​ണി​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും. ക​ര​യി​ല്‍ വ​ച്ച് പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും തീ​ര​ദേ​ശ പോ​ലീ​സും ഫി​ഷ​റീ​സ് അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.