ഈ​സ്റ്റ് എ​ളേ​രി ബാ​ങ്ക് മാ​സ്‌​കും സാ​നി​റ്റൈ​സ​റും ന​ല്കി
Wednesday, April 8, 2020 12:18 AM IST
ചി​റ്റാ​രി​ക്കാ​ല്‍: കോ​വി​ഡ്-19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ​സ്റ്റ് എ​ളേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​സ്‌​ക്കും സാ​നി​റ്റെ​സ​റും വി​ത​ര​ണം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​യി, സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എ​സ്‌​ഐ​മാ​രാ​യ കെ.​വി. വി​നോ​ദ് കു​മാ​റി​നും സി​നി ഏ​ബ്ര​ഹാ​മി​നും ആ​രോ​ഗ്യ​ര​ക്ഷാ സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി.
ബാ​ങ്കി​ന്‍റെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ബാ​ങ്കിം​ഗ് ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ട​പാ​ടു​കാ​ര്‍​ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി മാ​സ്‌​ക് ന​ല്‍​കു​ന്നു​ണ്ട്.