കാസർഗോഡ് ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ആ​ശു​പ​ത്രി വ​രു​ന്നു
Wednesday, April 8, 2020 12:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 540 ഐ​സൊ​ലേ​ഷ​ന്‍ കി​ട​ക്ക​ക​ളും 450 പേ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​വു​മു​ള്ള ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​യി ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ സം​ഘം കാ​സ​ര്‍​ഗോ​ഡ് എ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​വി​ടെ​യെ​ത്തി​യ സം​ഘം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കി​ല്‍ വി​ല്ലേ​ജി​ലാ​ണ് ആ​ശു​പ​ത്രി നി​ര്‍​മി​ക്കു​ക​യെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സം​ഘം ക​ള​ക്ട​ര്‍​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം ഇ​വി​ടെ താ​മ​സി​ച്ച് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.