ഇ​ട​യി​ല​ക്കാ​ട്ടെ കു​ര​ങ്ങു​ക​ള്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ അ​ന്ന​മെ​ത്തി​ച്ചു ന​ൽ​കി കു​ഞ്ഞി​കൃ​ഷ്ണ​ന്‍
Wednesday, April 8, 2020 12:18 AM IST
വ​ലി​യ​പ​റ​മ്പ്: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ന്നം മു​ട്ടി​യ ഇ​ട​യി​ല​ക്കാ​ട്ടെ കു​ര​ങ്ങു​ക​ള്‍​ക്ക് എ​ല്ലാ ദി​വ​സ​വും മു​ട​ക്ക​മി​ല്ലാ​തെ ര​ണ്ടു​നേ​രം ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കി തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണി​ലെ ടെ​യ്‌​ല​ര്‍ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍.
ഇ​ട​യി​ല​ക്കാ​ട് നാ​ഗ​വ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ര​ങ്ങു​ക​ള്‍​ക്ക് പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ന്ന​മൂ​ട്ടി​യി​രു​ന്ന ചാ​ലി​ല്‍ മാ​ണി​ക്കം അ​സു​ഖബാ​ധി​ത​യാ​യ​തോ​ടെ​യാ​ണ് കു​ര​ങ്ങു​ക​ള്‍​ക്ക് കൃ​ത്യ​മാ​യ ഭ​ക്ഷ​ണം ല​ഭി​ക്കാ​താ​യ​ത്.
ഇ​ട​യി​ല​ക്കാ​ട്ടെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ കൈ​യി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​വും ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ കി​ട്ടാ​താ​യി. വി​ശ​ന്നു​വ​ല​യു​ന്ന കു​ര​ങ്ങു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ടാ​ണ് നാ​ഗാ​ല​യം ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ദൗ​ത്യ​മേ​റ്റെ​ടു​ത്ത​ത്. തൃ​ക്ക​രി​പ്പൂ​ര്‍ വെ​ള്ളാ​പ്പ് റോ​ഡി​ലെ തയ്യ​ല്‍ ക​ട​യി​ല്‍ ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​ത്തോ​ള​മാ​യി തൊ​ഴി​ലെ​ടു​ത്തു വ​രു​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​ഗാ​ല​യ​ത്തി​നു സ​മീ​പം ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.
നാ​ഗാ​ല​യ​ത്തി​ല്‍ നി​ന്ന് ത​രു​ന്ന അ​രി അ​യ​ല്‍​വാ​സി​യാ​യ ശോ​ഭ ഉ​പ്പു​ചേ​ര്‍​ക്കാ​തെ വേ​വി​ച്ചു ന​ൽ​കു​ന്ന​ത് ഉ​രു​ള​ക​ളാ​ക്കി​യാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 ഓ​ടെ കു​ര​ങ്ങു​ക​ള്‍​ക്ക് കൊ​ടു​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ചോ​റും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും എ​ത്തി​ച്ചു​ന​ല്കും. വേ​ന​ല്‍​ക്കാ​ല​മാ​യ​തി​നാ​ല്‍ ബേ​സി​നു​ക​ളി​ല്‍ കു​ടി​വെ​ള്ള​വും വ​യ്ക്കും. വൈ​കു​ന്നേ​രം ത​ക്കാ​ളി​യും വാ​ഴ​പ്പ​ഴ​ങ്ങ​ളും ക​ശു​മാ​ങ്ങ​യു​മാ​ണ് ന​ല്‍​കി​വ​രു​ന്ന​ത്. ഇ​നി​യും നീ​ളു​ക​യാ​ണെ​ങ്കി​ല്‍ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കുംവ​രെ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു.