ലി​സ്റ്റ് അ​യയ്​ക്കൂ, സാ​ധ​ന​ങ്ങ​ള്‍ പോ​ലീ​സ് എ​ത്തി​ക്കും
Tuesday, April 7, 2020 12:23 AM IST
കാ​സ​ര്‍​ഗോ​ഡ്: ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റും 9497935780, 9497980940 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വാ​ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം അ​യ​ച്ചാ​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ക്കു​ന്ന സം​വി​ധാ​നം ഇ​ന്നു​മു​ത​ല്‍ ജി​ല്ല മു​ഴു​വ​നും നി​ല​വി​ല്‍​വ​ന്നു. സാ​ധ​നം കൈ​പ്പ​റ്റി​യ​തി​നുശേ​ഷം ബി​ൽ തു​ക കൃ​ത്യ​മാ​യി ന​ല്‍​കി​യാ​ല്‍ മ​തി. ഡ​ബി​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ പോ​ലീ​സ് ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ലാ​കെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഇ​തു​വ​രെ വി​ദ്യാ​ന​ഗ​ര്‍, മേ​ല്‍പ്പ​റ​മ്പ് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ 162 പേ​ര്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ​മ​രു​ന്നു​ക​ളും നൂ​റോ​ളം പേ​ര്‍​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും പോ​ലീ​സ് എ​ത്തി​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്. പ​ദ്ധ​തി ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു.