കോ​വി​ഡ്-19: പ​യ്യ​ന്നൂ​രി​ല്‍ 2746പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Tuesday, April 7, 2020 12:23 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 2746 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
എ​ര​മം-​കു​റ്റൂ​ര്‍-261, കാ​ങ്കോ​ല്‍-111, പെ​രി​ങ്ങോം-105, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ-794, ചെ​റു​പു​ഴ-463, രാ​മ​ന്ത​ളി-239, ക​രി​വെ​ള്ളൂ​ര്‍- 303 എ​ന്നി​ങ്ങ​നെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍.
ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ര​ണ്ടു​പേ​ര്‍​ക്കാ​ണെ​ന്നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​നി​യും ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
308 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3875 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. 2272 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍​കി​യ​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ബാ​ല​ഗോ​പാ​ല​ന്‍ വെ​ളി​പ്പെ​ടു​ത്തി.
മ​ണ്ഡ​ല​ത്തി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.