ലോ​ക്ക് ഡൗ​ൺ ലം​ഘ​നം; കണ്ണൂരിൽ 200 കേസുകൾ; കാസർഗോട്ട് 64
Tuesday, April 7, 2020 12:23 AM IST
ക​ണ്ണൂ​ര്‍/കാസർഗോഡ് : ലോ​ക്ക് ഡൗ​ൺ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്. ലോ​ക് ഡൗ​ൺ ലം​ഘ​ന​ത്തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​വ​രെ കണ്ണൂർ ജില്ലയിൽ 194 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 200 പ്ര​തി​ക​ളു​ള്ള കേ​സി​ൽ മു​ഴു​വ​നാ​ളു​ക​ളും അ​റ​സ്റ്റി​ലാ​യി. 147 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ അ​നാ​വ​ശ്യ​മാ​യി റോ​ഡി​ല്‍ ക​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന് 64 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ഞ്ചേ​ശ്വ​രം-​ആ​റ്, ഹൊ​സ്ദു​ര്‍​ഗ്-​നാ​ല്, ച​ന്തേ​ര-​ആ​റ്, രാ​ജ​പു​രം-​ഒ​ന്ന്, നീ​ലേ​ശ്വ​രം-​മൂ​ന്ന്, കു​മ്പ​ള-​നാ​ല് ,ചി​റ്റാ​രി​ക്കാ​ല്‍-​നാ​ല്, മേ​ല്‍​പ്പ​റ​മ്പ-​മൂ​ന്ന്, വി​ദ്യാ​ന​ഗ​ര്‍-​മൂ​ന്ന്, ബ​ദി​യ​ടു​ക്ക-​ഒ​ൻ​പ​ത്, ആ​ദൂ​ര്‍-​നാ​ല്, വെ​ള്ള​രി​ക്കു​ണ്ട്-​മൂ​ന്ന്, ബേ​ക്ക​ല്‍-​ഏ​ഴ്, അ​മ്പ​ല​ത്ത​റ-​ര​ണ്ട്, കാ​സ​ര്‍​ഗോ​ഡ്-​മൂ​ന്ന്, ബേ​ഡ​കം-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 100 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 37 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​തു​വ​രെ ജി​ല്ല​യി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 357 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​വി​ധ കേ​സു​ക​ളി​ലാ​യി 517 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 232 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

ആ​ല​ക്കോ​ട്: ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ ആ​ല​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഏ​ഴു വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​പ​തോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സു​മെ​ടു​ത്തു. വി​ല്പ​ന​യ്ക്കാ​യി നി​രോ​ധി​ത ല​ഹ​രി​പ​ദാ​ര്‍​ഥം കൈ​വ​ശം​വ​ച്ച കേ​സി​ൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണു ടൗ​ണി​ല്‍ തി​ര​ക്ക് കൂ​ടു​ത​ല്‍.

ആ​ല​ക്കോ​ട് സ്റ്റേ​ഷ​ന്‍​പ​രി​ധി വ​ലു​താ​യ​തി​നാ​ല്‍ പോ​ലീ​സി​നെ പ​റ്റി​ച്ചു മു​ങ്ങു​ന്ന​വ​രും ഏ​റെ​യാ​ണ്. എ​ല്ലാ​യി​ട​ത്തും ഓ​ടി​യെ​ത്താ​നു​ള്ള സൗ​ക​ര്യ​ക്കു​റ​വ് പോ​ലീ​സി​നു​മു​ണ്ട്.

മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ലെ കൊ​ച്ചു​ടൗ​ണു​ക​ളി​ലും ക​ട​ക​മ്പോ​ള​ങ്ങ​ള്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ തു​റ​ക്കു​ക​യും ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ക​യും ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. പോ​ലീ​സ് വാ​ഹ​നം പ​ട്രോ​ളിം​ഗി​നു വ​രു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ ടൗ​ണി​ല്‍​നി​ന്നു മ​റ​യു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ല​ക്കോ​ട് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​ക്കോ​ട് എ​സ്എ​ച്ച്ഒ കെ.​ജെ. വി​നോ​യി, എ​സ്‌​ഐ നി​ധി​ന്‍ ജോ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 50 ബൈ​ക്കു​ക​ളും ഏ​ഴു കാ​റു​ക​ളും പി​ടി​കൂ​ടി. എ​ഴു​പ​തോ​ളം കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.​

പ​ട്രോ​ളിം​ഗ് ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും കാ​റു​ക​ളി​ലും ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തു​കൂ​ടാ​തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന​വ​ര്‍​ക്ക് എ​തി​രെ​യും പ​ള്ളി​ക​ളി​ല്‍ നി​സ്‌​കാ​രം ന​ട​ത്തി​യ​തി​നെ​തി​രെ​യും കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളെ കൊ​ണ്ട് മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ലീ​ഗ് നേ​താ​വി​നെ​തി​രേ കേ​സ്

പാ​നൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച് അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​നൂ​ര്‍ ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും മു​സ്‌​ലിം ലീ​ഗ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​എ നാ​സ​ര്‍, മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് നി​ടൂ​ര്‍ മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി മേ​ലി​യേ​ട​ത്ത്ക്ക​ണ്ടി മൂ​സ​ഹാ​ജി എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് ചൊ​ക്ലി സി​ഐ പി. ​സു​നി​ല്‍​കു​മാ​ര്‍ കേ​സെ​ടു​ത്ത​ത്. പ​തി​ന​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ഞാ​യ​റാ​ഴ്ച പു​ല്ലൂ​ക്ക​ര മു​ക്കി​ല്‍​പീ​ടി​ക​യി​ലെ പാ​റാ​ല്‍​താ​ഴെ ജു​മാ മ​സ്ജി​ദി​ന്‍റെ നി​ലം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യി​പ്പി​ച്ച​തി​നാ​ണ് കേ​സ്.
നാ​ല് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച നാ​ല് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ ക​ണ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​വ്വ​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​വി. രാ​ജ​ന്‍റെ ഐ​വി​ആ​ർ സ്റ്റോ​ർ, തൗ​ഫീ​ഖ് ബേ​ക്ക​റി ഉ​ട​മ പി.​എ​സ്. ഹു​സൈ​ൻ, റെ​യി​ൻ​ബോ ബേ​ക്ക​റി​യു​ടെ സി. ​അ​ബ്ദു​ള്ള, കെ.​വി.​ആ​ർ. സ്റ്റോ​ർ ഉ​ട​മ കെ.​വി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. വൈ​കു​ന്നേ​രം അ​ഞ്ചു ക​ഴി​ഞ്ഞും ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നാ​ണ് കേ​സ്.

മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ കേ​സ്

മ​ട്ട​ന്നൂ​ര്‍: പ​ള്ളി​യി​ല്‍ ന​മ​സ്‌​കാ​രം ന​ട​ത്തി​യ​തി​ന് ക​യ​നി ജു​മാ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ കേ​സ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ അ​ഞ്ചു പേ​ര്‍ പ​ള്ളി​യി​ല്‍ ന​മ​സ്‌​കാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് എ​ത്തി​യ മ​ട്ട​ന്നൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​തേ​രി പ​ള്ളി​യി​ല്‍ പോ​കു​ക​യാ​യി​രു​ന്ന അഞ്ചു പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു.