ക​ട​മു​റി​ക​ളു​ടെ​യും ഫ്ളാ​റ്റി​ന്‍റെ​യും വാ​ട​ക വേ​ണ്ടെ​ന്നു​വ​ച്ച് ബ​ഷീ​ര്‍
Monday, April 6, 2020 12:36 AM IST
കാ​സ​ർ​ഗോ​ഡ്: കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ടു പു​തി​യ അ​ധ്യാ​യം തീ​ര്‍​ക്കു​ക​യാ​ണ് ചെ​ർ​ക്ക​ള ബേ​ര്‍​ക്ക സ്വ​ദേ​ശി ബി.​അ​ബ്ദു​ൾ ബ​ഷീ​ര്‍. ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ചെ​ര്‍​ക്ക​ള ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ബ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ട​ക ഈ ​മാ​സം മു​ത​ല്‍ ഉ​പേ​ക്ഷി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ബേ​ര്‍​ക്ക​ള​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 40 ഫ്‌​ളാ​റ്റു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും പ്ര​തി​മാ​സ വാ​ട​ക വാ​ങ്ങി​ല്ല. എ​ല്ലാം കൂ​ടി പ്ര​തി​മാ​സം ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വാ​ട​ക​യി​ന​ത്തി​ല്‍ ല​ഭി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ കൊ​റോ​ണ ബാ​ധി​ത​രാ​യി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, ല​ക്ഷ്മി മേ​ഗ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ ക​ഴി​യു​ന്ന 52 പേ​ര്‍​ക്ക് നി​ത്യേ​ന പ​ഴ വ​ര്‍​ഗ​ങ്ങ​ളു​ടെ കി​റ്റു​ക​ളും എ​ത്തി​ച്ചു ന​ല്‍​കി​വ​രു​ന്നു​ണ്ട്. ബേ​ര്‍​ക്ക​യി​ലെ 30 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്.