കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി ആ​ല​ക്കോ​ട് പോ​ലീ​സ്
Monday, April 6, 2020 12:35 AM IST
ച​പ്പാ​ര​പ്പ​ട​വ്: ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ കി​ട്ടാ​തെ മ​ട​ങ്ങു​ന്ന വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും കി​ട​പ്പു രോ​ഗി​ക​ള്‍​ക്കും ആ​ല​ക്കോ​ട് സി.​ഐ. കെ.​ജെ. ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​റ്റും ശേ​ഖ​രി​ച്ചു ന​ല്‍​കു​ന്നു.
ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ള്‍ ത​ന്നെ തു​ട​ങ്ങി​യ​താ​ണ് ഈ ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം.
ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ദാ​ര​മ​ന​സ്‌​ക​രി​ല്‍ നി​ന്ന് വാ​ങ്ങി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ച് ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​രു​ണ്യ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​ത്തി​ല്‍ നി​ന്നും ര​ണ്ടു കി​ട​പ്പു രോ​ഗി​ക​ള്‍​ക്കാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു, ജോ​ര്‍​ജ് അ​ര്‍​ത്ത​നാം​കു​ന്നേ​ല്‍ എ​ന്നി​വ​രി​ല്‍ നി​ന്നും സി.​ഐ. ബി​നോ​യ് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വാ​ങ്ങി വി​ത​ര​ണം ചെ​യ്തു.