150 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി
Monday, April 6, 2020 12:35 AM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ര​ക്കൊ​ല്ലി ചി​റ്റാ​രി വ​ന​മേ​ഖ​ല​യി​ല്‍ ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചാ​രാ​യം വാ​റ്റാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ 75 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി. ഉ​ടു​മ്പ​പ്പു​ഴ​യോ​ര​ത്തെ മു​ളം​കാ​ട്ടി​ല്‍​നി​ന്നാ​ണു വാ​ഷ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ര​ത്‌​നാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​വി. സു​രേ​ഷ്, ശ്രീ​കാ​ന്ത്, വി​നീ​ത്, ര​മേ​ശ​ന്‍, കേ​ശ​വ​ന്‍, ഉ​ജേ​ഷ് എ​ന്നി​വ​രും റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.
ആ​ല​ക്കോ​ട്: തി​മി​രി​ത്ത​ട്ട്, കൂ​ത്ത​മ്പ​ലം, തി​മി​രി, തേ​ർ​ത്ത​ല്ലി കു​ണ്ടേ​രി കോ​ള​നി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. കു​ണ്ടേ​രി​ചാ​മു​ണ്ഡേ​ശ്വ​രി തെ​യ്യ​ക്ക​ള​ത്തി​ന് പി​ന്നി​ലെ തോ​ട്ടു​ചാ​ലി​ൽ ക​ണ്ടെ​ത്തി 75 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​അ​ഹ​മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ സി​ഇ​ഒ മാ​രാ​യ വി. ​ധ​നേ​ഷ് , എം. ​സു​രേ​ന്ദ്ര​ൻ, വി. ​ശ്രീ​ജി​ത്ത്, എം.​ബി. മു​നീ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.