ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ച യു​വാ​വ് ബൈ​ക്കി​ല്‍ ക​റ​ങ്ങി; കേ​സെ​ടു​ത്ത് ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റി
Monday, April 6, 2020 12:35 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19 രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ച യു​വാ​വ് ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്നു. യു​വാ​വി​നെ കു​ന്പ​ള പോ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്ത് ഐ​സോ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റി.
എ​രി​യാ​ലി​ലെ 21കാ​ര​നെ​യാ​ണ് കു​ന്പ​ള എ​സ്ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കു​ന്പ​ള ന​യി​ക്കാ​പ്പി​ല്‍ ബൈ​ക്കി​ല്‍ ക​റ​ങ്ങു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ​ത്. നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. യു​വാ​വി​ന്‍റെ പി​താ​വി​ന് നേ​ര​ത്തെ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വാ​വി​നോ​ടും വീ​ട്ടു​കാ​രോ​ടും റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഈ ​നി​ര്‍​ദേ​ശം പാ​ലി​ക്കാ​തെ​യാ​ണ് യു​വാ​വ് ബൈ​ക്കി​ല്‍ പ​ല​പ്പോ​ഴാ​യി പു​റ​ത്തു​ക​റ​ങ്ങി​യ​ത്.