ജനറൽ ആശുപത്രിയിലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് എം​എ​ല്‍​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ഴ​ങ്ങ​ളെ​ത്തി​ച്ചു
Friday, April 3, 2020 11:43 PM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് സ്‌​പോ​ണ്‍​സ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഴ​ങ്ങ​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കാ​ന്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ പ​ദ്ധ​തി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം ഒ​രു സ്വ​ര്‍​ണവ്യാ​പാ​രി​യു​ടെ വ​ക​യാ​യാ​ണ് വി​വി​ധ ഇ​നം പ​ഴ​ങ്ങ​ളെ​ത്തി​ച്ച​ത്. ഒ​രു ദി​വ​സം 15,000 രൂ​പ​യു​ടെ പ​ഴ​ങ്ങ​ളാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. രോ​ഗ​ബാ​ധ​യു​ള്ള​വ​ര്‍ പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ണം. വ​രും​ദി​വ​സ​ങ്ങ​ളി​ലും വ്യ​ക്തി​ക​ളി​ല്‍ നി​ന്ന് തു​ക സ​മാ​ഹ​രി​ച്ച് പ​ഴ​ങ്ങ​ളെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. സ​ര്‍​ക്കാ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രോ​ഗി​ക​ള്‍​ക്ക് ന​ല്ലഭ​ക്ഷ​ണം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ഴ​ങ്ങ​ള്‍ ന​ല്കാ​നു​ള്ള നി​ര്‍​ദേ​ശ​മോ ഫ​ണ്ടോ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.