സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​വും ​പാ​ര്‍​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍
Friday, April 3, 2020 11:43 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം മി​ക്ക​യി​ട​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്നു. നേ​രി​ട്ടു ക​ട​യി​ലെ​ത്തി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ച്ചു​ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ച്ച് അ​രി​യും സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ലെ​ത്തി​ച്ച് കൊ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ ബ​ല​ത്തി​ലാ​ണ് മി​ക്ക​യി​ട​ത്തും റേ​ഷ​ന്‍ വി​ത​ര​ണം പാ​ര്‍​ട്ടി​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്വ​ന്തം റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി നേ​രി​ട്ടു ക​ട​യി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ള​ത്തി​നു പു​റ​ത്താ​വു​ക​യാ​ണ്.
മി​ക്ക​യി​ട​ങ്ങ​ളി​ലും സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മാ​ണ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​യി സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ന​ല്കി​യി​ട്ടു​ള്ള​ത്. ഇ​വ​ര്‍ ഏ​രി​യ തി​രി​ച്ചു വീ​ടു​ക​ളി​ല്‍ നി​ന്ന് റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വാ​ങ്ങു​ക​യും അ​മ്പ​തും അ​റു​പ​തും കാ​ര്‍​ഡു​ക​ള്‍ വീ​ത​മു​ള്ള കെ​ട്ടു​ക​ളാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​ത്ര​യും കാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള സൗ​ജ​ന്യ അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ഇ​വ​ര്‍ ഒ​രു​മി​ച്ചു​ത​ന്നെ വാ​ങ്ങു​ന്നു. പ​ല​യി​ട​ത്തും ഇ​വ കൃ​ത്യ​മാ​യ അ​ള​വോ തൂ​ക്ക​മോ ഇ​ല്ലാ​തെ വീ​ടു​ക​ളി​ലേ​ക്ക് വീ​തി​ച്ചു കൊ​ടു​ക്കു​ക​യും ബാ​ക്കി വ​രു​ന്ന​വ പാ​ര്‍​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹാ​യ​പ​ദ്ധ​തി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ മു​സ്‌​ലിം ലീ​ഗും പോ​ഷ​ക​സം​ഘ​ട​ന​ക​ളും ഇ​തേ റോ​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഒ​രു​മി​ച്ചെ​ത്തി​ക്കു​ന്ന കാ​ര്‍​ഡു​ക​ള്‍​ക്കി​ട​യി​ലാ​ണ് ഒ​റ്റ​യ്ക്കു വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ര്‍​ഡു​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ക​ട​യി​ല്‍ തി​ര​ക്കൊ​ന്നു​മി​ല്ലെ​ങ്കി​ലും നേ​ര​ത്തേ കൊ​ണ്ടു​വ​ച്ച 60 കാ​ര്‍​ഡു​ക​ള്‍ ക​ഴി​ഞ്ഞു മാ​ത്ര​മേ നി​ങ്ങ​ളു​ടേ​ത് പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന മ​റു​പ​ടി​യാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ക്കു​ക.
ഊ​ഴം തെ​റ്റി​ച്ച് ഇ​വ​രു​ടെ കാ​ര്‍​ഡ് ആ​ദ്യം പ​രി​ഗ​ണി​ക്കാ​ന്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​യു​ട​മ​ക​ള്‍ നി​സ​ഹാ​യ​രാ​കും. അ​റു​പ​തോ അ​തി​ല​ധി​ക​മോ കാ​ര്‍​ഡു​ക​ള്‍ എ​ടു​ത്തു​തീ​രാ​ന്‍ മ​ണി​ക്കൂ​റു​ക​ളെ​ടു​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​യ​തു​കൊ​ണ്ട് ഇ​വ​രും റേ​ഷ​ന്‍ കാ​ര്‍​ഡ് ക​ട​യി​ല്‍ വ​ച്ച് മ​ട​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കും. കാ​ർ​ഡ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ഏ​ൽ​പ്പി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​വ​ര്‍ ലോ​ക്ക്ഡൗ​ണ്‍ ഭീ​ഷ​ണി​ക്കി​ട​യി​ല്‍ മൂ​ന്നോ നാ​ലോ ത​വ​ണ റേ​ഷ​ന്‍ ക​ട​യി​ല്‍ പോ​കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​കും. ഇ​തി​നി​ട​യി​ല്‍ നി​യ​മ​വും നൂ​ലാ​മാ​ല​ക​ളു​മ​റി​യാ​ത്ത സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സൗ​ജ​ന്യ റേ​ഷ​ന​രി​യും സാ​ധ​ന​ങ്ങ​ളും പാ​ര്‍​ട്ടി​യു​ടെ സ​ഹാ​യ​പ​ദ്ധ​തി​യാ​യി മാ​റു​ക​യാ​ണ്.