ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ക​ര്‍​ണാ​ട​ക പോ​ലീ​സ് ത​ട​യു​ന്ന​താ​യി പ​രാ​തി
Friday, April 3, 2020 11:43 PM IST
ദേ​ലം​പാ​ടി: ക​ര്‍​ണാ​ട​ക​യി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ജോ​ലി​ക്കെ​ത്തു​ന്ന ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​രെ​യും ക​ര്‍​ണാ​ട​ക പോ​ലീ​സ് വ​ഴി​യി​ല്‍ ത​ട​യു​ന്ന​താ​യി പ​രാ​തി. അ​ഡൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സ് ചേ​ത​ന​യെ ക​ഴി​ഞ്ഞ ദി​വ​സം മു​ഡൂ​ര്‍ ചെ​ക്ക് പോ​സ്റ്റി​ല്‍ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.
അ​തി​ര്‍​ത്തിപ്ര​ദേ​ശ​മാ​യ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ല്‍ ത​ന്നെ ക​ര്‍​ണാ​ട​ക​യു​മാ​യി ബ​ന്ധ​മു​ള്ള റോ​ഡു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് വ​ഴി​യു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ജോ​ലി​ക്കാ​യി ഭ​ര്‍​ത്താ​വി​നൊ​പ്പം പു​റ​പ്പെ​ട്ട ചേ​ത​ന​യെ ചെ​ക്ക്‌​ പോ​സ്റ്റി​ന​ടു​ത്ത് ക​ര്‍​ണാ​ട​ക പോ​ലീ​സ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ചേ​ത​ന പി​എ​ച്ച്‌​സി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സ​ര​ള​യെ ഫോ​ണി​ല്‍ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​രേ​ഷ് കു​മാ​റും സ്ഥ​ല​ത്തെ​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച​തി​നുശേ​ഷം മാ​ത്ര​മാ​ണ് ന​ഴ്‌​സി​ന് യാ​ത്രാ​നു​മ​തി ല​ഭി​ച്ച​ത്.
ഇ​വി​ടെ റോ​ഡി​ല്‍ മ​ണ്ണി​ട്ട് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഡോ​ക്ട​റും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റും കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നാ​ണ് ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ത്തി​യ​ത്.
അ​ട​ച്ചി​ട്ട റോ​ഡി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ന്ന് കേ​ര​ള അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​യ​തി​നുശേ​ഷ​മാ​ണ് ഈ ​മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്താ​ന്‍ വാ​ഹ​നം പോ​ലും കി​ട്ടു​ന്ന​ത്.