കാസർഗോട്ട് ഏ​ഴു പേ​ര്‍
Friday, April 3, 2020 11:43 PM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഏ​ഴു പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​ള്ള 36, 26 വീ​തം വ​യ​സു​ള്ള പു​രു​ഷ​ന്മാ​രും എ​ട്ടു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും മൊ​ഗ്രാ​ൽ-​പു​ത്തൂ​രി​ൽ നി​ന്നു​ള്ള 33 വ​യ​സു​ള്ള സ്ത്രീ​യും മ​ധൂ​രി​ല്‍ നി​ന്നു​ള്ള 29 വ​യ​സു​ള്ള പു​രു​ഷ​നും കു​മ്പ​ള​യി​ൽ നി​ന്നു​ള്ള 35വ​യ​സു​ള്ള പു​രു​ഷ​നും മു​ളി​യാ​റി​ല്‍ നി​ന്നു​ള്ള 16 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​മാ​ണ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ നാ​ലു​പേ​ർ ദു​ബാ​യി​ൽ​നി​ന്ന് വ​ന്ന​വ​രാ​ണ്. ബാ​ക്കി മൂ​ന്നു​പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​തി​നി​ടെ മാ​ർ​ച്ച് മാ​സം ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ 54 വ​യ​സു​ള്ള ത​ള​ങ്ക​ര സ്വ​ദേ​ശി​യു​ടെ​യും 31 വ​യ​സു​ള്ള ഉ​ദു​മ സ്വ​ദേ​ശി​യു​ടെ​യും 27 വ​യ​സു​ള്ള കാ​സ​ർ​ഗോ​ഡ് തു​രു​ത്തി സ്വ​ദേ​ശി​യു​ടെ​യും ര​ണ്ടു​ത​വ​ണ​യാ​യി അ​യ​ച്ച സാ​മ്പി​ൾ റി​സ​ൾ​ട്ടു​ക​ൾ നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​ര​നാ​യ ഒ​രു വ്യ​ക്തി​യു​ടെ സാ​മ്പി​ളും നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ട്. ഇ​വ​രെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ട്ട​യ​ക്കും. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 132 ആ​കും.
ജി​ല്ല​യി​ൽ ഇ​പ്പോ​ള്‍ 10,256 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ വീ​ടു​ക​ളി​ലു​ള്ള​വ​ര്‍ 10,072 പേ​രും ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​വ​ര്‍ 184 പേ​രു​മാ​ണ്. ഇ​തു​വ​രെ 1325 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നലെ 79 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഇ​തു​വ​രെ 951 സാ​മ്പി​ളു​ക​ളു​ടെ റി​സ​ൾ​ട്ടാ​ണ് ല​ഭി​ച്ച​ത്. 823 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 374 പേ​രു​ടെ റി​സ​ൾ​ട്ട് ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട്. ഇ​ന്ന​ലെ പു​തി​യ​താ​യി 16 പേ​രെ കൂ​ടി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.