ജീ​വ​ന​ക്കാ​രു​ടെ പോ​ക്ക​റ്റി​ല്‍ കൈ​യി​ട്ടു വാ​ര​രു​ത്: എ​എ​ച്ച്എ​സ്ടി​എ
Friday, April 3, 2020 12:48 AM IST
ആ​ല​ക്കോ​ട്: സാ​ല​റി ച​ല​ഞ്ചി​ന്‍റെ പേ​രി​ല്‍ അ​ധ്യാ​പ​ക-സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം നി​ര്‍​ബ​ന്ധ​പൂ​ർ​വം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി.
ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും സാ​മ്പ​ത്തി​ക സ്ഥി​തി​ക്ക് അ​നു​സ​രി​ച്ച് പ​ര​മാ​വ​ധി തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​ന്‍ ത​യാ​റാ​ണ്. ഇ​തി​നാ​യി കൊ​റോ​ണ പ്ര​തി​രോ​ധ ഫ​ണ്ട് രൂ​പീ​ക​രി​ക്ക​ണം.
അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി എ​ടു​ത്ത തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ നേ​രി​ടു​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​സി.​മ​നോ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം.​ബെ​ന്നി, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ഷ​ക്കീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.