പ​ച്ച​ക്ക​റി ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി മൈ​ക്രോ വെ​ജി​റ്റ​ബി​ള്‍ ഫാ​മിം​ഗ്
Friday, April 3, 2020 12:48 AM IST
കേ​ള​കം: ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മൊ​ക്കെ പ​ച്ച​ക്ക​റി വ​ന്നി​ല്ലെ​ങ്കി​ല്‍ കേ​ര​ളം സ്തം​ഭി​ക്കു​മെ​ന്നു പ​റ​യു​ന്ന​വ​രോ​ട് അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ പ​ടി​യേ​ക​ണ്ട​ത്തി​ല്‍ തോ​മ​സി​ന്‍റെ ഭാ​ര്യ പ്രി​ന്‍​സി​ക്ക് ഒ​ന്നേ പ​റ​യാ​നു​ള്ളൂ "ന​മു​ക്കു വേ​ണ്ട പ​ച്ച​ക്ക​റി​ക​ള്‍ ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് ന​മു​ക്കു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാം'.
മൈ​ക്രോ വെ​ജി​റ്റ​ബി​ള്‍ ഫാ​മിം​ഗ് എ​ന്ന കൃ​ഷി​രീ​തി​യി​ലൂ​ടെ​യാ​ണ് പ്രി​ന്‍​സി ഇ​ക്കാ​ര്യം അ​ടി​വ​ര​യി​ടു​ന്ന​ത്. ന​മ്മു​ടെ കൈ​യി​ലു​ള്ള ധാ​ന്യ​ങ്ങ​ള്‍, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മു​ള​പ്പി​ച്ച് ക​റി​വ​യ്ക്കാ​മെ​ന്ന​താ​ണ് മൈ​ക്രോ വെ​ജി​റ്റ​ബി​ള്‍ ഫാ​മിം​ഗി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രു​പി​ടി പ​യ​റ് ഒ​രു ചെ​റി​യ ബെ​യ്‌​സി​നി​ല്‍ പ​രു​ത്തി​ത്തു​ണി ഇ​ട്ട​തി​നു​മു​ക​ളി​ല്‍ കു​തി​ര്‍​ത്തു​വ​യ്ക്കു​ക.
നി​ത്യേ​ന ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ളം​വെ​യി​ല്‍ വീ​ടി​നു​ള്ളി​ല്‍​ത്ത​ന്നെ കൊ​ള്ളി​ക്കു​ക. ആ​റു ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​നാ​കും. ഇ​ല​യോ​ടു​കൂ​ടി​യ ത​ണ്ട് അ​രി​ഞ്ഞ് തോ​ര​നാ​യോ, മു​ട്ട ചേ​ര്‍​ത്ത് ഫ്രൈ​യാ​ക്കി​യോ ഉ​പ​യോ​ഗി​ക്കാം. പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​മാ​ണ് ഈ ​ഇ​ല​ക്ക​റി​ക​ള്‍. വ​ന്‍​പ​യ​ര്‍, ഉ​ലു​വ, മു​തി​ര തു​ട​ങ്ങി എ​ല്ലാ ധാ​ന്യ​ങ്ങ​ളും പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ മു​ള​പ്പി​ച്ച് ഇ​ല​ക്ക​റി​കളാ​ക്കാം. പ​ച്ച​ക്ക​റി ന​ടാ​ന്‍ സ്ഥ​ല​മി​ല്ലെ​ന്ന് പ​രി​ത​പി​ക്കു​ന്ന​വ​ര്‍​ക്കും വി​ഷ​മ​ടി​ച്ച പ​ച്ച​ക്ക​റി​ക​ളി​ല്‍​നി​ന്ന് മോ​ച​നം വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും ഈ ​രീ​തി അ​വ​ലം​ബി​ക്കാം.