അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും സേ​വ​ന​വും ന​ല്‍​കാ​ത്ത ക​രാ​റു​കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കും
Friday, April 3, 2020 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും സേ​വ​ന​വും ക​രാ​റു​കാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​ത്ത ക​രാ​റു​കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ്-19 അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ഇ​ത്ത​രം പ​രാ​തി​ക​ളി​ല്‍ കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന ക​രാ​റു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. ക​രാ​റു​കാ​ര്‍​ക്ക് കീ​ഴി​ല​ല്ലാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ഭ​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നും സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​പ്ലൈ​കോ​യി​ല്‍ സ്റ്റോ​ക്കി​ല്ലാ​ത്ത ആ​ട്ട, റ​വ, ക​ട​ല തു​ട​ങ്ങി​യ​വ ലോ​ക്ക​ല്‍ പ​ര്‍​ച്ചേ​സിം​ഗ് ന​ട​ത്തി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള കി​റ്റി​ല്‍ ല​ഭ്യ​മാ​ക്കും. ഇ​തി​ന് കാ​ല​താ​മ​സം വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​ല്‍​മ വ​ഴി പാ​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മു​ന്‍​നി​ര്‍​ത്തി മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ച്ച ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് നി​ര്‍​ദേ​ശി​ച്ചു.
ദി​വ​സ​വേ​ത​നം കൊ​ണ്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ച്ചു​ന​ല്‍​കി​യ ര​ണ്ട് ട്ര​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഏ​റ്റു​വാ​ങ്ങി.
പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ പ​രാ​തി​ക​ളി​ല്ലെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു. ക​മ്യൂ​ണി​റ്റി കി​ച്ച​ൺ വ​ഴി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ല്‍ പ​രാ​തി​ക​ളി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​ര​ക്ട​റും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ സ്ഥ​ല​വി​വ​ര​ങ്ങ​ള്‍ പി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു​കൂ​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.
കേ​ബി​ള്‍ ടി ​വി ടെ​ക്നീ​ഷ്യ​ന്‍​മാ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ല്‍ ജോ​ലിസം​ബ​ന്ധ​മാ​യ സ​ഞ്ചാ​ര​ത്തി​ന് അ​നു​മ​തി ന​ല്കു​മെ​ന്ന് ജില്ലാ ക​ള​ക്ട​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് ത​ല​പ്പാ​ടി വ​ഴി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കു​ടും​ബ​ശ്രീ വ​ഴി തു​ച്ഛ​മാ​യ തു​ക​യ്ക്ക് പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. കേ​ടാ​യ ലോ​റി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ മെ​ക്കാ​നി​ക്ക് സം​വി​ധാ​നം വ​ഴി സ​ഹാ​യം ന​ല്‍​കും.
ഇ​നിയൊരു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് പാ​സ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. തെ​റ്റാ​യി ന​ല്‍​കി​യ പാ​സു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ പോ​ലീ​സി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.
വീ​ടു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഹോം ​ഡെ​ലി​വ​റി മു​ഖേ​ന എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ആ​ര്‍​ടി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​മി​ത​മാ​യി ജ​ല​മു​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ബാ​വി​ക്ക​ര​യി​ലെ ത​ട​യ​ണ നി​ര്‍​മാ​ണം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​ട​രാ​ന്‍ അ​നു​മ​തിന​ല്കി.
യോ​ഗ​ത്തി​ല്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ജി വി​ജ​യ് സാ​ഖ​റെ, ഉ​ത്ത​ര​മേ​ഖ​ല ഐ​ജി അ​ശോ​ക് യാ​ദ​വ്, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ്, ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എ.​ടി. മ​നോ​ജ്, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ റെ​ജി കു​മാ​ര്‍, ആ​ര്‍​ടി​ഒ അ​ഹ​മ്മ​ദ് ക​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.