പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം 74 പേ​ര്‍​ക്കെ​തി​രേ കേ​സ്
Friday, April 3, 2020 12:48 AM IST
ക​ണ്ണൂ​ര്‍/ കാസർഗോഡ്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് രോ​ഗ​ത്തെ​ത്തി.

രോ​ഗം പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ന​ട​പ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി രോ​ഗ നി​യ​മ​പ്ര​കാ​ര​മാ​ണ് ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ഇ​പ്പോ​ൾ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​വ​രെ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് 80 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

84 പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ മു​ഴു​വ​നാ​ളു​ക​ളും അ​റ​സ്റ്റി​ലാ​യി. ഇ​തി​ല്‍ 74 കേ​സു​ക​ള്‍ പ​ക​ര്‍​ച്ച​വ്യാ​ധി രോ​ഗ നി​യ​മം (എ​പ്പി​ഡ​മി​ക് ആ​ക്‌​ട് ) അ​നു​സ​രി​ച്ചാ​ണ്. ലോ​ക് ഡൗ​ണ്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് റോ​ഡി​ലേ​ക്കി​റ​ങ്ങി​യ 58 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

​അ​പ​ക​ട​ക​ര​മാ​യ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​പ്പി​ഡ​മി​ക് ആ​ക്‌​ട് ലം​ഘി​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്.

പ​ന്നി​പ്പ​നി, കോ​ള​റ, മ​ലേ​റി​യ, ഡെ​ങ്കി തു​ട​ങ്ങി​യ വി​വി​ധ രോ​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​ന് കാസർഗോഡ് ജി​ല്ല​യി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന് 25 കേ​സു​ക​ളാണ് ്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തത്. മേ​ല്‍​പ്പ​റ​മ്പ്-5, ചി​റ്റാ​രി​ക്കാ​ല്‍-2, ആ​ദൂ​ര്‍-3, കു​മ്പ​ള-2, വി​ദ്യാ​ന​ഗ​ര്‍-2, അ​മ്പ​ല​ത്ത​റ-1, ഹൊ​സ്ദു​ര്‍​ഗ്-1, നീ​ലേ​ശ്വ​രം-1, ച​ന്തേ​ര-2, വെ​ള്ള​രി​ക്കു​ണ്ട്-5, രാ​ജ​പു​രം-1 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 45 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 18 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെടു​ത്തു. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 269 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​വി​ധ കേ​സു​ക​ളി​ലാ​യി 390 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 176 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.