അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 24 മ​ണി​ക്കൂ​റും പ​രാ​തി ന​ല്‍​കാ​ന്‍ സം​വി​ധാ​നം
Thursday, April 2, 2020 12:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ 04994 256950 എ​ന്ന ന​മ്പ​റി​ല്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു പ​രാ​തി അ​റി​യി​ക്കാം. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്. പ​രാ​തി​ക്കാ​ര്‍​ക്ക് മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും മ​റു​പ​ടി ല​ഭി​ക്കും. പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ​സ​മി​തി അ​ധ്യ​ക്ഷ​നെ വി​ളി​ച്ചു ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ വ​ഴി ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ര​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ശ​മ്പ​ള​വും നി​ഷേ​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തൊ​ഴി​ല്‍​വ​കു​പ്പ് ക​രാ​റു​കാ​രു​മാ​യി സം​സാ​രി​ച്ച് ഇ​വ ഉ​റ​പ്പു​വ​രു​ത്തും. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 11,249 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ള്ള​തെ​ന്നാ​ണ് ക​ണ​ക്ക്.