വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് ഇ​നി ഇ​ല​ക്ട്രോ​ണി​ക് പാ​സു​ക​ള്‍
Thursday, April 2, 2020 12:16 AM IST
ക​ണ്ണൂ​ര്‍: സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് ഇ​ല​ക്ട്രോ​ണി​ക് പാ​സു​ക​ള്‍ ന​ല്‍​കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്. സ​ന്ന​ദ്ധ സേ​വ​ക​ര്‍​ക്കു​ള്ള പാ​സു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കോ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കോ മാ​ത്ര​മാ​യി​രി​ക്കും. വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ പാ​സു​ക​ളും ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലു​ള്ള​താ​യി​രി​ക്കും. ഐ​ടി മി​ഷ​ന്‍ ജി​ല്ലാ പ്രോജ​ക്ട് മാ​നേ​ജ​ര്‍​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. ഇ​തോ​ടെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലോ ജി​ല്ലാ ത​ല​ത്തി​ലോ ന​ല്‍​കി​യി​രു​ന്ന മു​ഴു​വ​ന്‍ പാ​സു​ക​ളും അ​സാ​ധു​വാ​കും.
ക​മ്യൂ​ണി​റ്റി കി​ച്ച​ൺ, ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു​ള്ള സ​ഹാ​യ​മെ​ത്തി​ക്ക​ല്‍, ഭ​ക്ഷ​ണ വി​ത​ര​ണം, സം​ഭ​ര​ണം, അ​നു​ബ​ന്ധ ജോ​ലി​ക​ള്‍ തു​ട​ങ്ങി കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മേ ക​ള​ക്ട​ര്‍ പാ​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.