വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
Wednesday, April 1, 2020 12:36 AM IST
ശ്രീ​ക​ണ്ഠ​പു​രം: സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും പൂ​ഴ്ത്തി​വ​യ്പും ത​ട​യാ​ൻ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓഫീസ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​മ​ശാ​ല, കോ​ൾ​മൊ​ട്ട, മ​യ്യി​ൽ, എ​ട്ടേ​യാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
14 ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ൻ​പ​ത് ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. അ​മി​ത​ലാ​ഭ​മെ​ടു​ത്തു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ളെ താ​ക്കീ​ത് ചെ​യ്യു​ക​യും വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ടി.​ആ​ർ. സു​രേ​ഷ്, എ​സ്ഐ കെ.​വി. ജ​ഗ​ദീ​ഷ്, താ​ലൂ​ക്ക് ഓ​ഫീ​സ് സൂ​പ്ര​ണ്ട് ടി.​കെ. ഭാ​സ്ക​ര​ൻ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജി​ന, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​സ​ലാം, പി.​സി. ജോ​ൺ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.
പ​ഴ​യ​ങ്ങാ​ടി: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴ്ത്തി​വ​യ്പ് ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്‌​ട​റു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡ് പ​ഴ​യ​ങ്ങാ​ടി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സാ​നി​റ്റൈ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.