കാ​ഞ്ഞ​ങ്ങാ​ട്ടെ കു​ടും​ബ​ത്തി​നും വി​ന​യാ​യ​ത് പ​രി​ശോ​ധ​ന​യി​ലെ മെ​ല്ലെ​പ്പോ​ക്ക്
Wednesday, April 1, 2020 12:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദു​ബാ​യി​ല്‍ കോ​വി​ഡ്-19 ന്‍റെ പ്ര​ധാ​ന ഹോ​ട്ട്സ്‌​പോ​ട്ടാ​യി മാ​റി​യ നയ്​ഫി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ ഒ​ന്നി​ലേ​റെ ത​വ​ണ സ്വ​യം ത​യാ​റാ​യി ചെ​ന്നി​ട്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ മെ​ല്ലെ​പ്പോ​ക്കാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റം​ഗ​ങ്ങ​ള്‍​ക്ക് രോ​ഗ​മെ​ത്തി​ച്ചു​കൊ​ടു​ത്ത​ത്.
മാ​ര്‍​ച്ച് 17 നാ​ണ് ഗൃ​ഹ​നാ​ഥ​ന്‍ ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്. അ​വി​ടെനി​ന്ന് ട്രെ​യി​നി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു വ​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ ചെ​ന്നു സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.
എ​ന്നാ​ല്‍ നൈ​ഫി​ല്‍ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന മി​ക്ക ആ​ളു​ക​ള്‍​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ദ്ദേ​ഹം 18ന്​ ത​ന്നെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി ത​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് ഇ​ദ്ദേ​ഹ​ത്തെ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. 19 ന് ​വീ​ണ്ടും ഇ​തേ ആ​വ​ശ്യ​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​ര്‍​മാ​ര്‍ സാ​മ്പി​ള്‍ എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. നൈ​​ഫ് മേ​ഖ​ല​യി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ട​താ​ണെ​ന്ന് അ​ടു​ത്തദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 20 ന് ​വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി നി​ര്‍​ബ​ന്ധ​പൂ​ര്‍​വം സാ​മ്പി​ള്‍ ന​ല്കു​ക​യാ​യി​രു​ന്നു. 23 നാ​ണ് ഈ ​സാ​മ്പി​ളി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​തും ഇ​ദ്ദേ​ഹ​ത്തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റു​ന്ന​തും.
ഇ​തി​നി​ട​യി​ല്‍ വി​ല​പ്പെ​ട്ട ഒ​രാ​ഴ്ച​ക്കാ​ല​മാ​ണ് ക​ഴി​ഞ്ഞു​പോ​യ​ത്. 80 വ​യ​സു​ള്ള മാ​താ​വും ഭാ​ര്യ​യും നാ​ല് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹം സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ ത​ന്നെ ഇ​വ​ര്‍​ക്കെ​ല്ലാം രോ​ഗം പ​ക​ര്‍​ന്നു​കി​ട്ടി​യ​താ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. ആ​റു വ​യ​സു​ള്ള ഇ​ള​യ മ​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്.
നി​രീ​ക്ഷ​ണ കാ​ല​ത്ത് പു​റ​മേ ആ​രു​മാ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്താ​തി​രി​ക്കാ​ന്‍ ഗൃ​ഹ​നാ​ഥ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ലും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍ നി​ര​വ​ധി പേ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​ണ് ആ​ശ​ങ്ക​യു​ടെ ഗ്രാ​ഫ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​വ​രു​ടെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ന്‍ ഒ​രു ദി​വ​സ​വും പ​ത്താം ക്ലാ​സു​കാ​രി​യാ​യ മ​ക​ള്‍ ര​ണ്ടു ദി​വ​സ​വും ഇ​തി​നി​ട​യി​ല്‍ പ​രീ​ക്ഷ​ക​ളെ​ഴു​തി. ആ​ലാ​മി​പ്പ​ള്ളി​യി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും തി​രി​ച്ചും ബ​സി​ലാ​ണ് ഇ​വ​ര്‍ യാ​ത്ര ചെ​യ്ത​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ക​ന്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ക​യും ന​ഗ​ര​ത്തി​ല്‍ നി​ര​വ​ധി പേ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ക​യും ചെ​യ്തു. 13കാ​രി​യാ​യ ഇ​ള​യ മ​ക​ള്‍ നി​ര​വ​ധി ക​ട​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​യി. ഇ​വ​രു​ടെ മാ​താ​വ് ആ​ലാ​മി​പ്പ​ള്ളി​യി​ല്‍ ത​ന്നെ​യു​ള്ള മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലും പോ​യി​രു​ന്നു. ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ടി.​കെ. സു​മ​യ്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ര്‍​ക്കൊ​പ്പം പ​രീ​ക്ഷ​യെ​ഴു​തി​യ സ​ഹ​പാ​ഠി​ക​ളും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത അ​ധ്യാ​പ​ക​രും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രും കൂ​ടെ ക​ളി​ച്ച​വ​രു​മെ​ല്ലാം സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി.
പ​ല​രും പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​കാ​തെ മു​ങ്ങി​ന​ട​ന്ന കാ​ല​ത്തു​പോ​ലും സ്വ​യം ത​യാ​റാ​യി മൂ​ന്നു​ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ സു​ര​ക്ഷി​ത​മാ​യി പ്ര​വേ​ശി​പ്പി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സം​വി​ധാ​നം ഇ​ല്ലാ​തി​രു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് ഇ​പ്പോ​ള്‍ നാ​ടാ​കെ അ​നു​ഭ​വി​ക്കു​ക​യാ​ണ്.
നേ​ര​ത്തേ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ല്‍ മ​റ്റു ചി​ല രോ​ഗി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ പി​ഴ​വു​ക​ളെ​ക്കു​റി​ച്ച് രൂ​ക്ഷവി​മ​ര്‍​ശ​നം ന​ട​ത്തി​യ​വ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് സം​ഭ​വി​ച്ച പി​ഴ​വി​നെ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ന്നു.