പോ​ലീ​സ് അ​യ​ഞ്ഞു; ജ​ന​ങ്ങ​ൾ വീ​ണ്ടും റോ​ഡി​ൽ
Wednesday, April 1, 2020 12:36 AM IST
ഇ​രി​ട്ടി: ടൗ​ണി​ലും വി​വി​ധ റോ​ഡു​ക​ളി​ലും പോ​ലീ​സു​ണ്ടെ​ങ്കി​ലും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​റു​ക​ളി​ലു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. എ​ല്ലാ​വ​രെ​യും പോ​ലീ​സ് കൈ​കാ​ട്ടി നി​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ല​രും മ​രു​ന്നു​ചീ​ട്ടു​ക​ൾ കാ​ണി​ച്ചും മ​രു​ന്നു​കു​പ്പി​ക​ൾ കാ​ണി​ച്ചും ര​ക്ഷ​പ്പെ​ട്ടു​പോ​കു​ന്ന കാ​ഴ്ച​യാ​ണു കാ​ണാ​നാ​യ​ത്. എ​ന്നാ​ൽ ഇ​ത്ര​യു​മാ​ളു​ക​ൾ മ​രു​ന്നു​വാ​ങ്ങാ​ൻ എ​ത്തി​യി​ട്ടും ഈ ​തി​ര​ക്കൊ​ന്നും തു​റ​ന്നു​വ​ച്ച മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലോ ആ​ശു​പ​ത്രി​ക​ളി​ലോ കാ​ണാ​നാ​യ​തു​മി​ല്ല.
ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ മൂ​ലം ജ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പോ​ലീ​സി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രു​ക​യും ചി​ല സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളും വ​ന്ന​തോ​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് പോ​ലീ​സ് പി​ന്നോ​ട്ടു​പോ​യി. ഇ​തോ​ടെ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലി​റ​ങ്ങാ​നും തു​ട​ങ്ങി.
സ്റ്റോ​ക്കെ​ടു​പ്പാ​യി​രു​ന്ന​തു​മൂ​ലം സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. റേ​ഷ​ൻ ഷോ​പ്പു​ക​ൾ തു​റ​ന്നി​രു​ന്നെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ ആ​ളു​ക​ളേ എ​ത്തി​യു​ള്ളൂ. ഏ​താ​നും ചി​ല പ​ച്ച​ക്ക​റി ക​ട​ക​ളി​ലും ചി​ല പ​ല​ച​ര​ക്ക് ക​ട​ക​ളി​ലും മാ​ത്ര​മാ​ണ് അ​ല്പം തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​തി​നേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി​യാ​യി​രു​ന്നു റോ​ഡു​ക​ളി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും.